| Thursday, 30th April 2026, 10:24 am

വാംഖഡെയില്‍ ചരിത്രം കുറിച്ച് ഹൈദരാബാദ്; ഉദയസൂര്യന്മാരുടെ നരനായാട്ടില്‍ കരഞ്ഞത് പഞ്ചാബ്

ഫസീഹ പി.സി.

2026 ഐ.പി.എല്ലില്‍ തകര്‍പ്പന്‍ വിജയങ്ങളുമായി മുന്നേറുകയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. കഴിഞ്ഞ മുംബൈ ഇന്ത്യന്‍സിനെയാണ് ഓറഞ്ച് ആര്‍മി പരാജയപ്പെടുത്തിയത്. മുംബൈയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഓപ്പണറും വിക്കറ്റ് കീപ്പറുമായ റിയാന്‍ റിക്കില്‍ട്ടണിന്റെ സെഞ്ച്വറി കരുത്തില്‍ 244 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി. മറുപടി ബാറ്റിങ്ങില്‍ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ചേര്‍ന്ന് ഹൈദരാബാദിന് മികച്ച തുടക്കം നല്‍കി. പിന്നീട് ഹെന്റിക് ക്ലാസനും നിതീഷ് കുമാര്‍ റെഡ്ഡിയും സലില്‍ അറോറയും ഈ പോരാട്ടം ഏറ്റെടുത്തു.

സൺറൈസേഴ്‌സ് ഹൈദരാബാദ് താരങ്ങൾ. Photo: iplt20.com

ഒടുവില്‍ എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെ ഹൈദരാബാദ് വിജയം നേടിയെടുത്തു. ഈ വിജയത്തോടെ ഒരു സൂപ്പര്‍ നേട്ടവും ഉദയസൂര്യമാര്‍ തങ്ങളുടെ പേരില്‍ കുറിച്ചു. ഐ.പി.എല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വാംഖഡെ സ്റ്റേഡിയത്തില്‍ ഏറ്റവും ഉയര്‍ന്ന സക്‌സസ്ഫുള്‍ റണ്‍ ചെയ്സ് എന്ന നേട്ടമാണ് ടീം സ്വന്തമാക്കിയത്.

പഞ്ചാബ് കിങ്‌സിനെ പിന്തള്ളിയാണ് ഹൈദരാബാദ് ഈ നേട്ടം സ്വന്തമാക്കിയത്. ഈ സീസണില്‍ തന്നെ വാംഖഡെയില്‍ നടന്ന മത്സരത്തില്‍ ശ്രേയസും സംഘവും 196 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചിരുന്നു. അതോടെ അവര്‍ എട്ട് വര്‍ഷത്തെ ചരിത്രം തിരുത്തി മുംബൈക്കെതിരെ വാംഖഡെയില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് ചെയ്സ് തങ്ങളുടെ പേരിലാക്കിയിരുന്നു. അതാണ് ഇപ്പോള്‍ ഹൈദരാബാദ് തങ്ങളുടെ പേരിലേക്ക് മാറ്റിയെഴുതിയിരിക്കുന്നത്.

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വാംഖഡെ സ്റ്റേഡിയത്തിലെ ഏറ്റവും ഉയര്‍ന്ന സക്‌സസ്ഫുള്‍ റണ്‍ ചെയ്സ്

(ടാര്‍ഗറ്റ് – ടീം – വര്‍ഷം എന്നീ ക്രമത്തില്‍)

244 – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 2026

196 – പഞ്ചാബ് കിങ്സ് – 2026

195 – ദല്‍ഹി ക്യാപിറ്റല്‍സ് – 2018

188 – രാജസ്ഥാന്‍ റോയല്‍സ് – 2019

184 – ചെന്നൈ സൂപ്പര്‍ കിങ്സ് – 2015

സൺറൈസേഴ്‌സ് ഹൈദരാബാദ് താരങ്ങൾ. Photo: iplt20.com

മെയ് മൂന്നിനാണ് ഹൈദരാബാദ് അടുത്ത മത്സരത്തിന് ഇറങ്ങുന്നത്. പോയിന്റ് ടേബിള്‍ അവസാന സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍. എസ്. ആര്‍. എച്ചിന്റെ തട്ടകമായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

Content Highlight: IPL 2026: SRH registered highest successful run chase against Mumbai Indians at Wankhede in IPL history

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more