| Sunday, 10th May 2026, 11:00 am

മൂന്നെണ്ണം മാത്രമല്ല, പത്തടിച്ചാലും തൂക്കാം; വമ്പന്‍ നേട്ടങ്ങള്‍ കൊയ്യാന്‍ സഞ്ജു

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ ഡബിള്‍ ഹെഡര്‍ സണ്‍ഡേയിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ ഏറ്റുമുട്ടുക. ലഖ്നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. ഈ മത്സരം ഇരുടീമുകള്‍ക്കും ഏറെ നിര്‍ണായകമാണ്.

ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ സൂപ്പര്‍ താരം സഞ്ജു സാംസണായിരിക്കും ശ്രദ്ധാകേന്ദ്രം. ലഖ്നൗവിനെതിരെ താരം തന്റെ വെടിക്കെട്ട് പ്രകടനം തുടരാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

സഞ്ജു സാംസൺ. Photo: Akash/x.com

ഒരിക്കല്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ സാധിച്ചാല്‍ രണ്ട് നേട്ടങ്ങളും സഞ്ജുവിന് സ്വന്തമാക്കാന്‍ സാധിക്കും. ടി – 20യില്‍ 750 ഫോറുകളും ഐ.പി.എല്ലില്‍ 250 സിക്‌സുകളുമാണ് താരത്തിന് മുന്നിലുള്ള നേട്ടങ്ങള്‍.

750 ഫോറുകള്‍ എന്ന നാഴികക്കല്ല് പിന്നിടാന്‍ സഞ്ജുവിന് ഇനി മൂന്ന് ഫോറുകള്‍ കൂടി അടിച്ചാല്‍ മതി. നിലവില്‍ താരത്തിന് ടി – 20യില്‍ 323 ഇന്നിങ്‌സുകളില്‍ നിന്ന് 747 ഫോറുകള്‍ അടിച്ചിട്ടുണ്ട്. കേരള, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചാണ് ചേട്ടന്‍ ഇത്രയും ഫോറുകള്‍ തന്റെ അക്കൗണ്ടിലെത്തിച്ചത്.

ഐ.പി.എല്ലില്‍ 250 സിക്‌സുകള്‍ എന്ന നേട്ടം സ്വന്തമാക്കാന്‍ സഞ്ജുവിന് പത്ത് സിക്‌സുകള്‍ കൂടിയാണ് വേണ്ടത്. നിലവില്‍ താരത്തിന് 182 ഇന്നിങ്സുകളില്‍ കളിച്ച് 240 സിക്‌സുകളാണുള്ളത്. ടൂര്‍ണമെന്റിലെ സിക്‌സര്‍ വേട്ടക്കാരുടെ ലിസ്റ്റില്‍ താരം ആറാം സ്ഥാനത്തുണ്ട്. ടൂര്‍ണമെന്റില്‍ രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ഡെവിള്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ ടീമുകള്‍ക്കായാണ് താരം കളിച്ചിട്ടുള്ളത്.

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com

ഐ.പി.എല്‍ 2026ല്‍ തകര്‍പ്പന്‍ ഫോമിലുള്ള സഞ്ജു ഈ നേട്ടവും ഉടനെ തന്നെ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഈ സീസണില്‍ പത്ത് ഇന്നിങ്‌സില്‍ കളിച്ച താരം ഇതുവരെ 402 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമാണ് ഈ സീസണില്‍ താരം അടിച്ച് കൂട്ടിയത്.

ഇതിനൊപ്പം 42 ഫോറുകളും 21 സിക്‌സുകളും ആരാധകരുടെ പ്രിയ ചേട്ടന്‍ അതിര്‍ത്തി കടത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ഈ നേട്ടങ്ങളെല്ലാം താരം പെട്ടെന്ന് തന്റെ പേരിനൊപ്പം ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കാം.

Content Highlight: IPL 2026: Sanju Samson needs 3 fours to 750 fours in T20 and 10 sixes to 250 sixes in IPL

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more