| Saturday, 11th April 2026, 12:47 pm

തോല്‍വിക്കൊപ്പം നാണക്കേടും; ആരും ആഗ്രഹിക്കാത്ത നേട്ടത്തില്‍ ബെംഗളൂരു

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആര്‍.സി.ബി തോല്‍വി വഴങ്ങിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരെ ആറ് വിക്കറ്റിനാണ് ടീമിന്റെ തോല്‍വി. ഇതോടെ ടീം ഒരു സീസണിലെ ആദ്യ തോല്‍വിയും ആര്‍.സി.ബിയും വഴങ്ങി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്ലേ ബോള്‍ഡ് ആര്‍മി 202 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തിയിരുന്നു. ഇത് പിന്തുടര്‍ന്ന ആര്‍.ആര്‍ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരങ്ങൾ. Photo: Royal Challengers Bengaluru/x.com

ഇതോടെ ഒരു മോശം റെക്കോഡും ആര്‍.സി.ബി തങ്ങളുടെ പേരില്‍ കുറിച്ചു. ഐ.പി.എല്ലില്‍ 200+ സ്‌കോര്‍ ഡിഫന്‍ഡ് ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ തോല്‍വി നേരിട്ട ടീമെന്ന അനാവശ്യ നേട്ടമാണ് ആര്‍.സി.ബി നേടിയത്.

ഏഴ് തവണയാണ് ടീം 200ന് മുകളില്‍ സ്‌കോര്‍ ഡിഫന്‍ഡ് ചെയ്യുന്നത് പരാജയപ്പെട്ടത്. ഈ റെക്കോഡില്‍ ആര്‍.സി.ബി ഒറ്റക്കല്ല. പഞ്ചാബ് കിങ്സും ആര്‍.സി.ബിക്കൊപ്പം തന്നെയുണ്ട്.

200+ സ്‌കോര്‍ ഡിഫന്‍ഡ് ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ തോല്‍വി നേരിട്ട ടീമുകള്‍, എണ്ണം

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 7

പഞ്ചാബ് കിങ്സ് – 7

ചെന്നൈ സൂപ്പര്‍ കിങ്സ് – 6

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 5

ഗുജറാത്ത് ടൈറ്റന്‍സ് – 4

സണ്‍റൈസേഴ്സ് ഹൈദരബാദ് – 3

ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – 3

രജത് പടിദാർ. Photo: IndianPremierLeague/x.com

മത്സരത്തില്‍ ആര്‍.സി.ബിക്കായി ക്യാപ്റ്റന്‍ രജത് പടിദാര്‍ തിളങ്ങി. താരം 40 പന്തില്‍ നാല് വീതം സിക്‌സുകളും ഫോറുകളും അടിച്ച് 63 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. വിരാട് കോഹ്ലി (16 പന്തില്‍ 32), വെങ്കടേഷ് അയ്യര്‍ (15 പന്തില്‍ 29*), റൊമാരിയോ ഷെപ്പേര്‍ഡ് (11 പന്തില്‍ 22) എന്നിവരും മികവ് പുലര്‍ത്തി.

നാളെ (ഏപ്രില്‍ 12) ബെംഗളൂരു തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് വേദി.

Content Highlight: IPL 2026: RR vs RCB: RCB tops the list of most defeats while defanding 200+ scores in IPL

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more