| Friday, 10th April 2026, 10:35 pm

താണ്ഡവമാടി ക്യാപ്റ്റന്‍; രാജസ്ഥാനെ പ്രഹരിച്ച് ജെയ്സ്വാളിനെ വെട്ടി രജത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

2026 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരം ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 201 റണ്‍സെടുത്തിട്ടുണ്ട്.

മത്സരത്തില്‍ ഒരു ഘട്ടത്തില്‍ പതറിയ ആര്‍.സി.ബിക്ക് കരുത്തായത് അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രജത് പടിദാറാണ്. താരം 40 പന്തില്‍ 63 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. നാല് വീതം സിക്‌സുകളും ഫോറുകളുമാണ് താരം അടിച്ചത്.

ഈ ഇന്നിങ്‌സിനിടെ രജത് ടി – 20യില്‍ 3000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടു. മത്സരത്തില്‍ 33 റണ്‍സെടുത്തതോടെയാണ് ബെംഗളൂരു ക്യാപ്റ്റന്‍ ഈ മൈല്‍സ്റ്റോണിലെത്തിയത്. തന്റെ 95ാം ടി – 20 ഇന്നിങ്സാണ് താരത്തിന്റെ ഈ നേട്ടം.

ഇതോടെ ടി – 20യിൽ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാകാനും രജതിന് സാധിച്ചു. 102 ഇന്നിങ്‌സില്‍ നിന്ന് ഈ നാഴികക്കല്ലിലെത്തിയ യശസ്വി ജെയ്സ്വാളിനെ മറികടന്നാണ് ബെംഗളൂരു ക്യാപ്റ്റന്റെ നേട്ടം. 90 ഇന്നിങ്‌സില്‍ കളിച്ച് 3000 റണ്‍സിലെത്തിയ തിലക് വര്‍മയാണ് ഈ ലിസ്റ്റില്‍ ഒന്നാമന്‍.

ടി – 20യില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരം, ഇന്നിങ്സ്

തിലക് വര്‍മ – 90

ഋതുരാജ് ഗെയ്ക്വാദ് – 91

കെ.എല്‍ രാഹുല്‍ – 93

രജത് പടിദാര്‍ – 95

യശസ്വി ജെയ്സ്വാള്‍ – 102

വിരാട് കോഹ്‌ലി. Photo: IndianPremierLeague/x.com

മത്സരത്തില്‍ പടിദാറിന് പുറമെ, വിരാട് കോഹ്ലിയും വെങ്കടേഷ് അയ്യരും തിളങ്ങി. വിരാട് 16 പന്തില്‍ 32 റണ്‍സും വെങ്കടേഷ് 15 പന്തില്‍ 22 റണ്‍സും നേടി. ഇവര്‍ക്കൊപ്പം റൊമാരിയോ ഷെപ്പേര്‍ഡ് (11 പന്തില്‍ 22) ദേവദത്ത് പടിക്കല്‍ (ഏഴ് പന്തില്‍ 14), ടിം ഡേവിഡ് (ഒമ്പത് പന്തില്‍ 13) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

രാജസ്ഥനായി രവി ബിഷ്ണോയി, ബ്രിജേഷ് ശര്‍മ, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. രവീന്ദ്ര ജഡേജയും സന്ദീപ് ശര്‍മയും ഓരോ വിക്കറ്റുകള്‍ വീതവുമെടുത്തു.

ഐ.പി.എല്ലില്‍ ആര്‍.സി.ബിക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം, വിക്കറ്റ്

Content Highlight: IPL 2026: RR vs RCB: Rajat Patidar became fourth fastest Indian batter to complete 3000 runs in T20 by surpassing Yashasvi Jaiswal

Latest Stories

We use cookies to give you the best possible experience. Learn more