2026 ഐ.പി.എല്ലില്‍ 64ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്. ആര്‍.ആറിന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.
പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ രാജസ്ഥാന് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്. അതേസമയം, മറുവശത്ത് ലഖ്നൗവിന് ഇത് അഭിമാന പോരാട്ടമാണ്. ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ലഖ്നൗ ബാക്കിയുള്ള ജയിച്ച് സീസണ്‍ അവസാനിപ്പിക്കാനാവും ലക്ഷ്യമിടുന്നത്.
വൈഭവ് സൂര്യവംശി. Photo: iplt20.com
ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ രാജസ്ഥാന്‍ യുവതാരം വൈഭവ് സൂര്യവംശിക്ക് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്. ടി – 20യില്‍ 100 ഫോറുകള്‍ എന്ന നാഴികക്കല്ലാണ് താരത്തിന് മുന്നിലുള്ളത്. ഇതിനായി താരത്തിന് വേണ്ടത് നാല് ഫോറുകള്‍ മാത്രമാണ്.
നിലവില്‍ ടി – 20യില്‍ വൈഭവിന് 96 ഫോറുകളുണ്ട്. 30 ഇന്നിങ്‌സില്‍ കളിച്ചാണ് താരം ഇത്രയും ഫോറുകള്‍ അടിച്ച് കൂട്ടിയത്. ഇന്ത്യ എ, ബിഹാര്‍, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് താരം ഈ ഫോര്‍മാറ്റില്‍ കളത്തിലിറങ്ങിയിട്ടുള്ളത്.
വൈഭവ് സൂര്യവംശി.Photo: espncricinfo.com
അതേസമയം, ഈ സീസണില്‍ മികച്ച പ്രകടനങ്ങളാണ് വൈഭവ് നടത്തുന്നത്. 12 ഇന്നിങ്‌സില്‍ കളിച്ച താരം 486 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. രണ്ട് അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയുമാണ് 15കാരന്‍ അടിച്ച് കൂട്ടിയത്. 40.50 ശരാശരിയും 234.78 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 36 പന്തില്‍ നേടിയ 103 റണ്‍സാണ് വൈഭവിന്റെ ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍. ഈ സീസണില്‍ 43 വീതം സിക്‌സറുകളും ഫോറുകളും താരം ഇതിനകം അടിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ തന്നെ ഇടം കൈയ്യന്‍ ബാറ്റര്‍ ഈ നേട്ടം സ്വന്തമാക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlight: IPL 2026: RR vs LSG: Vaibhav Sooryavamshi needs 4 fours to complete 100 fours in T20