ഐ.പി.എല്‍ 2026 ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തിട്ടുണ്ട്. വാഷിങ്ടണ്‍ സുന്ദറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
200 റണ്‍സ് പോലും ഡിഫന്‍ഡ് ചെയ്യാന്‍ ടീമുകള്‍ ബുദ്ധിമുട്ടുന്ന സീസണില്‍ ആര്‍.സി.ബിക്ക് ഈ ടോട്ടല്‍ അനായാസം മറികടക്കാന്‍ സാധിച്ചേക്കാം. ഇനി ഗുജറാത്ത് നായകന്‍ ശുഭ്മന്‍ ഗില്ലിന് ഈ സ്‌കോര്‍ ഡിഫന്‍ഡ് ചെയ്യാന്‍ സാധിച്ചാല്‍ ഒരു എലീറ്റ് ലിസ്റ്റില്‍ ഇടം പിടിക്കാന്‍ സാധിക്കും.
ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ രണ്ട് ക്യാപ്റ്റന്മാര്‍ മാത്രമാണ് ഫൈനലില്‍ 160 റണ്‍സിന് താഴെയുള്ള സ്‌കോര്‍ ഡിഫന്‍ഡ് ചെയ്തിട്ടുള്ളത്. ഡെക്കാന്‍ ചാര്‍ജേഴ്സിന്റെ ക്യാപ്റ്റന്‍ ആദം ഗില്‍ക്രിസ്റ്റും മുന്‍ മുംബൈ നായകന്‍ രോഹിത് ശര്‍മയുമാണിത്.
രോഹിത് ശർമ.
2009 ലാണ് ഗില്‍ക്രിസ്റ്റ് 160 റണ്‍സിന് താഴെ ഡിഫന്‍ഡ് ചെയ്ത് കിരീടം നേടിയത്. രോഹിതാകട്ടെ മൂന്ന് തവണ ഇത് ആവര്‍ത്തിച്ചു. ഇത് 2013, 2017, 2019 സീസണുകളിലായിരുന്നു. ഇന്ന് ഈ സ്‌കോര്‍ ഡിഫന്‍ഡ് ചെയ്യാന്‍ സാധിച്ചാല്‍ ഗില്ലിനും ഈ പട്ടികയില്‍ ഇടം പിടിക്കാം.
(ടീം – എതിരാളി – വര്‍ഷം – സ്‌കോര്‍ എന്നീ ക്രമത്തില്‍)
മുംബൈ ഇന്ത്യന്‍സ് – റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് – 2017
ഡെക്കാന്‍ ചാര്‍ജേഴ്‌സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2009 – 143
മുംബൈ ഇന്ത്യന്‍സ് – ചെന്നൈ സൂപ്പര്‍ കിങ്സ് – 2013 – 148
മുംബൈ ഇന്ത്യന്‍സ് – ചെന്നൈ സൂപ്പര്‍ കിങ്സ് – 2019 – 149
ഗുജറാത്തിനായി അര്‍ധ സെഞ്ച്വറി നേടിയ വാഷിങ്ടണ്‍ മാത്രമാണ് തിളങ്ങിയത്. താരം 37 പന്തില്‍ 50 റണ്‍സാണ് എടുത്തത്. 18 പന്തില്‍ 20 റണ്‍സ് സ്‌കോര്‍ ചെയ്ത നിഷാന്ത് സിന്ധുവാണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍.
ആര്‍.സി.ബിക്കായി റാസിഖ് സലാം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരും രണ്ട് വിക്കറ്റുകള്‍ വീതവും ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റും സ്വന്തമാക്കി.
നിലവില്‍ ആര്‍.സി.ബി മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. രണ്ട് ഓവറുകള്‍ പിന്നിടുമ്പോള്‍ 23 റണ്‍സാണ് ടീം എടുത്തത്. 11 പന്തില്‍ 22 റണ്‍സെടുത്ത വെങ്കടേഷ് അയ്യരും ഒരു പന്തില്‍ റണ്‍സൊന്നും എടുക്കാതെ വിരാട് കോഹ്ലിയുമാണ് ക്രീസിലുള്ളത്.
Content Highlight: IPL 2026: Rohit Sharma and Adam Gilchrist are the only captain to defend less than 160 runs in IPL finals; can Shubhman Gill join?