| Sunday, 5th April 2026, 8:28 pm

സിംഹാസനം കിങ് വീണ്ടെടുത്തിട്ടുണ്ടെന്ന് പറഞ്ഞേക്ക്; രോഹിത്തിനെ പടിയിറക്കി വിരാട്

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ള മത്സരം ചിന്നസ്വാമിയില്‍ നടക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ആര്‍.സി.ബി ഒമ്പത് ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുത്തിട്ടുണ്ട്. 26 പന്തില്‍ 44 റണ്‍സെടുത്ത ഫില്‍ സാള്‍ട്ടും പത്ത് പന്തില്‍ 13 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലുമാണ് ക്രീസിലുള്ളത്.

സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. 18 പന്തില്‍ 28 റണ്‍സുമായാണ് താരത്തിന്റെ മടക്കം. ഒരു സിക്സും രണ്ട് ഫോറുമാണ് ആര്‍.സി.ബി ഓപ്പണറുടെ ഇന്നിങ്‌സില്‍ പിറന്നത്. അന്‍ഷുല്‍ കംബോജാണ് വിക്കറ്റ് പിഴുതത്.

വിരാട് കോഹ്‌ലി. Photo: CricketGully/x.com

മത്സരത്തില്‍ വലിയ പ്രകടനം നടത്താന്‍ സാധിച്ചില്ലെങ്കിലും വിരാടിന് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചു. ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന പട്ടമാണ് മുന്‍ നായകന്‍ കുറിച്ചത്.

ചെന്നൈക്കെതിരെ നടക്കുന്ന മത്സരത്തില്‍ 16 റണ്‍സ് സ്വന്തമാക്കിയതോടെയാണ് വിരാട് ഈ ലിസ്റ്റില്‍ ഒന്നാമതെത്തിയത്. സി.എസ്.ക്കെതിരെ താരത്തിന് നിലവില്‍ 1174 റണ്‍സുണ്ട്. മുംബൈ താരം രോഹിത് ശര്‍മയെ മറികടന്നാണ് താരത്തിന്റെ ഈ നേട്ടം.

ഈ സീസണില്‍ മുംബൈയുടെ ആദ്യ മത്സരത്തിലാണ് രോഹിത് ഈ ലിസ്റ്റില്‍ ഒന്നാമതെത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഫിഫ്റ്റി അടിച്ച് 1161 റണ്‍സിലെത്തിയിരുന്നു. അന്ന് വിരാടിനെ മറികടന്നായിരുന്നു 38കാരന്റെ നേട്ടം. ഇപ്പോള്‍ അത് പഴങ്കഥയാക്കിയാണ് കിങ് സിംഹാസനം തിരിച്ച് പിടിച്ചിരിക്കുന്നത്.

രോഹിത് ശര്‍മ. Photo: IndianPremierLeague/x.com

ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

(താരം – എതിരാളി – റണ്‍സ് എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – 1174 – ചെന്നൈ സൂപ്പര്‍ കിങ്സ്

രോഹിത് ശര്‍മ – 1161 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

വിരാട് കോഹ്‌ലി – 1159 – പഞ്ചാബ് കിങ്സ്

ഡേവിഡ് വാര്‍ണര്‍ – പഞ്ചാബ് കിങ്‌സ് – 1134

വിരാട് കോഹ്‌ലി – ദല്‍ഹി ക്യാപിറ്റല്‍സ് – 1130

ഡേവിഡ് വാര്‍ണര്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 1093

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്ലി, ഫില്‍ സാള്‍ട്ട്, ദേവദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവന്വേശര്‍ കുമാര്‍, അഭിനന്ദന്‍ സിങ്, ജേക്കബ് ഡഫി.

ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലെയിങ് ഇലവന്‍

ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ആയുഷ് മാഹ്‌ത്രെ, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, പ്രശാന്ത് വീര്‍, ജെയ്മി ഓവര്‍ട്ടണ്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, മാറ്റ് ഹെന്റി, ഖലീല്‍ അഹമ്മദ്.

Content Highlight: IPL 2026: RCB vs CSK: Virat Kohli surpass Rohit Sharma in most runs against a team in IPL

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more