| Friday, 29th May 2026, 7:48 pm

ഒറ്റ മത്സരത്തിൽ രണ്ട് ടോസ്, രണ്ടിലും ജയിച്ച് പരാഗ്; ഗുജറാത്തിന്റെ വിധിയെന്ത്?

Sudev A

2026 ഐ.പി.എല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന് ബാറ്റിങ്. മുല്ലാന്‍പൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗ് ഗുജറാത്ത് ടൈറ്റന്‍സിനെ ഫീല്‍ഡിങ്ങിനയക്കുകയായിരുന്നു. ടോസിന്റെ സമയത്ത് നാടകീയ സംഭവങ്ങളാണ് ഗ്രൗണ്ടില്‍ അരങ്ങേറിയത്.

രണ്ട് തവണയാണ് ടോസ് ഇടേണ്ടി വന്നത്. ആദ്യം ടോസ് ഇട്ടപ്പോള്‍ പരാഗ് പറഞ്ഞത് മാച്ച് റഫറി പ്രകാശ് ഭട്ട് കേള്‍ക്കാതെ പോവുകയായിരുന്നു. ആരാധകരുടെ ആരവങ്ങള്‍ക്കിടയില്‍ രാജസ്ഥാന്‍ താരത്തിന്റെ കോള്‍ മാച്ച് റഫറിയുടെ ശ്രദ്ധയില്‍പ്പെട്ടില്ല. തുടര്‍ന്ന് രണ്ടാം തവണയും ടോസ് ഇടുകയായിരുന്നു. രണ്ട് തവണയും ടോസ് വിജയിച്ചത് പരാഗയിരുന്നു.

ഒന്നാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടാണ് ഗില്ലും സംഘവും രാജസ്ഥാനെതിരെ കളത്തിലിറങ്ങുന്നത്. എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തിയാണ് രാജസ്ഥാന്‍ വരുന്നത്.

ഈ മത്സരത്തിലെ വിജയികള്‍ മെയ് 31ന് നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ നിലവിലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. അഹമ്മദാബാദിലാണ് കലാശപ്പോരാട്ടം.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍) നിഷാന്ത് സിന്ധു, വാഷിങ്ടണ്‍ സുന്ദര്‍, ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, കാഗിസോ റബാദ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജയസ്വാള്‍, വൈഭവ് സൂര്യവംശി, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഡോണോവന്‍ ഫെരേര, ദാസുന്‍ ഷനക, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രേ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ, യാഷ് രാജ് പുഞ്ച.

Content Highlight: IPL 2026; Rajasthan Royals vs Gujarat Titans Qualifier 2 toss update

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more