| Saturday, 25th April 2026, 11:27 pm

ഇത് അസ്സൽ കിങ്‌സ്; സ്വന്തം റെക്കോഡ് പഴങ്കഥയാക്കി ഫോർമാറ്റ് ചരിത്രം തന്നെ തിരുത്തിയെഴുതി അയ്യർപ്പട

ഫസീഹ പി.സി.

ഐ.പി.എല്ലിൽ തങ്ങളുടെ വിജയകുതിപ്പ് തുടരുകയാണ് പഞ്ചാബ് കിങ്‌സ്. സീസണിലെ തങ്ങളുടെ ഏഴാം മത്സരത്തിൽ ദൽഹി ക്യാപിറ്റൽസിനെയാണ് അയ്യർപ്പട മുട്ടുകുത്തിച്ചത്. 500+ റൺസ് പിറന്ന മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം.

മത്സരത്തിൽ കെ.എൽ. രാഹുലിന്റെ സെഞ്ച്വറി കരുത്തിൽ ദൽഹി രണ്ട് വിക്കറ്റിന് 264 റൺസെടുത്തിരുന്നു. ഇത് പിന്തുടർന്ന കിങ്‌സ് ഏഴ് പന്തുകൾ ബാക്കി നിൽക്കെ വിജയലക്ഷ്യത്തിലെത്തി.

പഞ്ചാബ് കിങ്‌സ്.

ഇതോടെ പഞ്ചാബ് ഒരു സൂപ്പർ നേട്ടവും സ്വന്തമാക്കി. ടി – 20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന സക്സസ്ഫുൾ റൺ ചെയ്സാണ് എന്ന നേട്ടമാണ് ടീം നേടിയെടുത്തത്. അതാകട്ടെ തങ്ങളുടെ തന്നെ റെക്കോഡ് തിരുത്തിയെഴുതിയാണ് എന്നത് ഇതിനോട് ചേർത്ത് വെക്കണം.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് 2024ൽ 262 റൺസ് പിന്തുടർന്ന് ജയിച്ചിരുന്നു. ഈ ചെയ്സായിരുന്നു ഇതുവരെ ഈ നേട്ടത്തിൽ മുന്നിലുണ്ടായിരുന്നത്. ഇതാണ് ഇപ്പോൾ കിങ്‌സ് തന്നെ പഴങ്കഥയാക്കിയത്.

ടി – 20യിൽ ഏറ്റവും ഉയർന്ന സക്സസ്ഫുൾ റൺചെയ്‌സ്

(ടാർഗറ്റ് – ടീം – എതിരാളി – വർഷം എന്നീ ക്രമത്തിൽ)

265 – പഞ്ചാബ് കിങ്‌സ് – ദൽഹി ക്യാപിറ്റൽസ് – 2026

262 – പഞ്ചാബ് കിങ്‌സ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2024

259 – സൗത്ത് ആഫ്രിക്ക – വെസ്റ്റ് ഇൻഡീസ് – 2023

258 – ബ്രിസ്‌ബേൻ ഹീറ്റ് – പെർത്ത് സ്‌കോർച്ചേഴ്‌സ് – 2025

253 – മിഡിൽസെക്സ് – സറേ – 2023

പ്രഭ്സിമ്രാൻ സിങ്ങും പ്രിയാൻഷ് ആര്യയും ശ്രേയസ് അയ്യരും. Photo: IndianPremierLeague/x.com

മത്സരത്തിൽ പ്രഭ്സിമ്രാൻ സിങ്ങും ശ്രേയസ് അയ്യരും അർധ സെഞ്ച്വറി നേടി. പ്രഭ്സിമ്രാൻ 26 പന്തിൽ 76 റൺസും ശ്രേയസ് 36 പന്തിൽ പുറത്താവാതെ 71 റൺസും സ്കോർ ചെയ്തു. പ്രിയാൻഷ് ആര്യ 17 പന്തിൽ 43 റൺസ് നേടി മികവ് പുലർത്തി. ദൽഹിക്കായി കുൽദീപ് യാദവ് രണ്ട് വിക്കറ്റെടുത്തപ്പോൾ അക്‌സർ പട്ടേലും വിപ്രജ് നിഗവും ഓരോ വിക്കറ്റും വീഴ്ത്തി.

കെ.എൽ. രാഹുലും നിതീഷ് റാണയും. Photo: IndianPremierLeague/x.com

ബാറ്റിങ്ങിൽ ദൽഹിക്കായി കെ.എൽ. രാഹുൽ 67 പന്തിൽ 152 റൺസെടുത്ത് പുറത്താവാതെ നിന്നു. നിതീഷ് റാണ 44 പന്തിൽ 91 റൺസും സ്കോർ ചെയ്തു. പഞ്ചാബിനായി അർഷ്ദീപ് സിങ്ങും സേവ്യര്‍ ബാര്‍ട്ട്‌ലെറ്റും ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി.

Content Highlight: IPL 2026: Punjab Kings registered highest successful run chase in T20 cricket

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more