ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദെരാബാദിനോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം മുരളി കാര്‍ത്തിക്. ഫീല്‍ഡിങ്ങില്‍ മുംബൈ വരുത്തിയ തോല്‍വിക്ക് കാരണമെന്നും ബൗളമാര്‍ അടി വാങ്ങുമ്പോള്‍ ലഭിക്കുന്ന അവസരങ്ങള്‍ കളയുമ്പോള്‍ ദൈവത്തിന് പോലും രക്ഷിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ സീസണില്‍ മുംബൈ ഒരുപാട് ക്യാച്ചുകള്‍ വിട്ടുവെന്നും കഴിഞ്ഞ മത്സരത്തില്‍ ട്രാവിസ് ഹെഡിന്റെ ക്യാച്ച് പല തവണ കൈവിട്ട് കളഞ്ഞതിന് ഒരു ന്യായീകരണവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്ബസില്‍ സംസാരിക്കുകയായിരുന്നു മുരളി കാര്‍ത്തിക്.
മുരളി കാർത്തിക്.
‘ഹൈദരാബാദിനെതിരെയുള്ള മുംബൈയുടെ ഫീല്‍ഡിങ് നോക്കൂ. മൂന്നാം ഓവറിലും അള്ളാ ഗസന്‍ഫറിന്റെ ഓവറിലും ട്രാവിസ് ഹെഡിന്റെ ക്യാച്ച് കൈവിട്ടു. നിങ്ങളുടെ ബൗളര്‍മാര്‍ അടിവാങ്ങുമ്പോള്‍ ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കിയാല്‍ ആര്‍ക്കും, ദൈവത്തിന് പോലും നിങ്ങളെ രക്ഷിക്കാന്‍ സാധിക്കില്ല. ക്യാച്ച് എടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
നല്ല പന്തില്‍ പോലും അടി കിട്ടുമ്പോള്‍ ഫീല്‍ഡിങ്ങും ക്യാച്ചിങ്ങുമാണ് നിങ്ങളുടെ നിയന്ത്രണത്തിലുള്ളത്. സീസണില്‍ മികച്ച ക്യാച്ചുകള്‍ ഉണ്ടായിരുന്നെങ്കിലും നമന്‍ ധിര്‍ വിട്ടുകളഞ്ഞത് വളരെ ലളിതമായ ക്യാച്ചായിരുന്നു. അതിനാല്‍ തന്നെ അതിനൊരു ന്യായീകരണമില്ല.
ഈ സീസണില്‍ മുംബൈ ഒരുപാട് ക്യാച്ചുകള്‍ പാഴാക്കുന്നുണ്ട്. എതിരാളികളെ സമ്മര്‍ദത്തിലാക്കാന്‍ പവര്‍പ്ലേയില്‍ തന്നെ വിക്കറ്റ് വീഴ്ത്തണം. എന്നാല്‍, മുംബൈ പത്താം ഓവറില്‍ ആദ്യ വിക്കറ്റ് നേടുന്നത്. ഇത് യാതൊരു തരത്തിലും അവരെ സഹായിക്കുന്നില്ല,’ മുരളി കാര്‍ത്തിക് പറഞ്ഞു.
മുംബൈ ഇന്ത്യൻസ്. Photo: Crickettimes
വാംഖഡെ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം മത്സരത്തില്‍ മുംബൈ സണ്‍റൈസേഴ്സ് ഹൈദെരാബാദിനോട് തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ റിയാന്‍ റിക്കില്‍ട്ടണിന്റെ സെഞ്ച്വറി കരുത്തില്‍ 244 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തിയിട്ടും പരാജയപ്പെടുകയായിരുന്നു.
അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും നല്‍കിയ തകര്‍പ്പന്‍ തുടക്കവും ഹെന്റിക് ക്ലാസന്‍ നിതീഷ് കുമാര്‍ റെഡ്ഡി, സലില്‍ അറോറ എന്നിവരും തകര്‍പ്പന്‍ ബാറ്റിങ് കാഴ്ച്ച വെച്ചാണ് ഹൈദരാബാദിന് വിജയം സമ്മാനിച്ചത്. മത്സരത്തിനിടെ തകര്‍പ്പന്‍ ബാറ്റിങ്ങുമായി മുന്നേറികൊണ്ടിരുന്ന ഹെഡിന്റെ ക്യാച്ച് പല തവണ നമന്‍ ധിര്‍ കൈവിട്ടിരുന്നു.
Content Highlight: IPL 2026: Murali Karthik says that Mumbai Indians’ missed opportunities in the field to blame for loss against SRH