ഐ.പി.എല്‍ 2026ല്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ മൂന്നാം മത്സരത്തിനായി ഇറങ്ങുകയാണ്. രാജസ്ഥാന്‍ റോയല്‍സാണ് ഈ മത്സരത്തിന്റെ മുംബൈയുടെ എതിരാളികള്‍. നാളെ (ഏപ്രില്‍ ഏഴ്) ഷെഡ്യൂള്‍ ചെയ്താ മത്സരത്തിന്റെ വേദി ആര്‍.ആറിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയാണ്.
ഈ മത്സരത്തിന് മുന്നോടിയായി മുംബൈ ആരാധകര്‍ക്ക് വലിയ ആശ്വാസമാകുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ രാജസ്ഥാനെതിരെ കളിക്കുമെന്നാണ് ഈ വിവരം.
ഹര്‍ദിക് പാണ്ഡ്യ.
ഹര്‍ദിക് ഗുവാഹത്തിയില്‍ കളിക്കുമെന്ന് മുംബൈ ബൗളിങ് കോച്ച് പരസ് മാംബ്രെയാണ് സ്ഥിരീകരിച്ചത്. താരം പൂര്‍ണ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു.
‘ഹര്‍ദിക് പാണ്ഡ്യ നാളത്തെ മത്സരത്തില്‍ കളിക്കും. ഇന്നലെ രണ്ട് മണിക്കൂര്‍ നെറ്റ്‌സില്‍ പരിശീലിച്ചിരുന്നു. അതിനാല്‍ അവന്‍ പൂര്‍ണമായി ഫിറ്റും ആരോഗ്യവാനാണ്,’ മാംബ്രെ പറഞ്ഞു.
സീസണിലെ മുംബൈയുടെ രണ്ടാം മത്സരത്തില്‍ ഹര്‍ദിക് കളിച്ചിരുന്നില്ല. ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ താരം സുഖമില്ലാത്തതിനാലാണ് കളിക്കാതിരുന്നതെന്നായിരുന്നു വിവരം.
https://www.instagram.com/reel/DWxmMgTjFEQ/?utm_source=ig_web_copy_link&igsh=NTc4MTIwNjQ2YQ==
കഴിഞ്ഞ ദിവസം മുംബൈയുടെ പരിശീലന സെഷനില്‍ ഹര്‍ദിക് പാണ്ഡ്യ എത്തിയിരുന്നു. താരം മണിക്കൂറോളം ബാറ്റിങ്ങും ബൗളിങ്ങുമായി നെറ്റ്‌സില്‍ ചെലവഴിച്ചത് മുംബൈ ആരാധകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്.
അതേസമയം, ഹര്‍ദികിന്റെ അഭാവത്തില്‍ ഇന്ത്യന്‍ ടി – 20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവായിരുന്നു മുംബൈയെ ദല്‍ഹിക്കെതിരെയുള്ള മത്സരത്തില്‍ നയിച്ചത്. എന്നാല്‍, ഈ മത്സരത്തില്‍ മുംബൈ പരാജയപ്പെട്ടിരുന്നു. ആറ് വിക്കറ്റിനായിരുന്നു മുന്‍ ചാമ്പ്യന്‍മാരുടെ തോല്‍വി.
മുംബൈ ഇന്ത്യൻസ്.
സീസണിലെ ആദ്യ മത്സരത്തില്‍ വിജയിച്ചതിന് ശേഷമായിരുന്നു മുംബൈയുടെ ഈ തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള ഒന്നാം മത്സരത്തില്‍ ടീം ആറ് വിക്കറ്റിനായിരുന്നു വിജയിച്ചത്.
നിലവില്‍ മുംബൈ ഇന്ത്യന്‍സ് പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്താണത്. ഒരു ജയവും തോല്‍വിയുമുള്ള ടീം രണ്ട് പോയിന്റാണുള്ളത്. – 0. 206 എന്ന നെറ്റ് റണ്‍ റേറ്റും മുംബൈക്കുണ്ട്.
Content Highlight: IPL 2026: Mumbai Indians bowling coach Paras Mhambrey confirms Hardik Pandya the availablility against RR