ഐ.പി.എൽ 2026ൽ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന് വളരെ മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നത്. സീസണിൽ ഇതുവരെ മൂന്ന് മത്സരങ്ങളിൽ കളിച്ചെങ്കിലും ടീമിന് ജയിക്കാൻ സാധിച്ചിട്ടില്ല. രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവർക്ക് മുന്നിലെല്ലാം യെല്ലോ ആർമി മുട്ടുകുത്തി.
ഇപ്പോൾ ചെന്നൈയെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം മോഹിത് ശർമ. ചെന്നൈയുടെ ഏറ്റവും വലിയ ആശങ്ക ഓപ്പണർമാരായ സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്വാ ദുമാണെന്ന് അദ്ദേഹം പറഞ്ഞു.
മോഹിത് ശർമ.
ഈ ഓപ്പണിങ് ജോഡി മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടുവെന്നും ഇരുവർക്കും കഴിവില്ലാത്തതല്ല പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിക്ബസിൽ സംസാരിക്കുകയായിരുന്നു മോഹിത് ശർമ.
‘സഞ്ജു സാംസണിന്റെയും ഋതുരാജ് ഗെയ്ക്വാദിന്റെയും ഓപ്പണിങ് ജോഡിയാണ് ഈ ടീമിന്റെ ഏറ്റവും വലിയ ആശങ്ക. ബ്രെവിസും (ഡെവാൾഡ്) മഹേന്ദ്ര സിങ് ധോണിയും തിരിച്ചെത്തുമെന്നതിനാൽ മധ്യ നിറയെ കുറിച്ച് പേടിക്കേണ്ടതില്ല. ഇന്ന് പ്രശാന്ത് വീർ വളരെ മികച്ച ബാറ്റിങ് നടത്തി. ആദ്യ മത്സരത്തിൽ റൺസ് കണ്ടെത്താൻ സാധിച്ചില്ലെങ്കിലും ഈ മത്സരത്തിൽ അവൻ കഴിവ് തെളിയിച്ചു. അവന്റെ പക്കൽ നല്ല ഷോട്ടുകളുണ്ട്, നന്നായി കളിച്ചു.
ഇപ്പോൾ യഥാർത്ഥ ചോദ്യം ഓപ്പണിങ്ങിനെക്കുറിച്ചാണ്. ഈയൊരു അവസ്ഥയിൽ നിന്ന് അവർ എങ്ങനെ പുറത്തുകടക്കും? തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ പവർപ്ലേയിൽ റൺറേറ്റ് കൂട്ടുകയും വേണം. എന്നാൽ, തുടർച്ചയായ മൂന്ന് മത്സരങ്ങളിലും അവർ പരാജയപ്പെട്ടു.
സഞ്ജുവും ഗെയ്ക്വാദും ഇതിനെകുറിച്ച് ചിന്തിക്കേണ്ടതുണ്ട്. രണ്ട പേരും സ്വയം വിലയിരുത്തണം. കഴിവിന്റെ കുറവല്ല ഇവിടെ പ്രശ്നം, അടുത്ത മത്സരത്തിനായുള്ള മാനസികാവസ്ഥ വളരെ നിർണായകമായിരിക്കും. അത് വളരെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ട ഒന്നാണ്,’ മോഹിത് ശർമ പറഞ്ഞു.
Content Highlight: IPL 2026: Mohit Sharma says that Sanju Samson – Ruturaj Gaikwad opening is the biggest concern of CSK