ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകയമായ വാംഖഡെയില്‍ നടന്ന മത്സരത്തില്‍ അവസാന സ്ഥാനക്കാരായ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെയാണ് തകരാത്തെറിഞ്ഞത്. മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ വിജയം.
ലഖ്നൗവിനെതിരെ മുംബൈക്കായി ഓപ്പണറും വിക്കറ്റ് കീപ്പറുമായ റിയാന്‍ റിക്കില്‍ട്ടണ്‍ മികച്ച പ്രകടനം നടത്തിയിരുന്നു. 32 പന്തില്‍ 83 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 259.38 സ്‌ട്രൈക്ക് റേറ്റിലായിരുന്നു പ്രോട്ടിയാസ് ബാറ്ററുടെ താണ്ഡവം. ഈ ഇന്നിങ്‌സില്‍ ആറ് ഫോറുകളും എട്ട് സിക്‌സുകളും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
റിയാന്‍ റിക്കില്‍ട്ടണ്‍. Photo: IndianPremierLeague/x.com
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം റിക്കില്‍ട്ടണ്‍ സ്വന്തം പേരില്‍ കുറിച്ചു. ഐ.പി.എല്ലില്‍ ഒരു സീസണില്‍ മുംബൈക്കായി ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ഓപ്പണര്‍ സ്വന്തമാക്കിയത്. 33 സിക്‌സുകളുമായാണ് താരത്തിന്റെ കുതിപ്പ്.
ശ്രീലങ്കന്‍ താരം സനത് ജയസൂര്യയെ പിന്തള്ളിയാണ് റിക്കില്‍ട്ടണ്‍ രണ്ടാം സ്ഥാനം നേടിയെടുത്തത്. താരം 2008 സീസണില്‍ 31 സിക്‌സുകള്‍ നേടിയിരുന്നു. അതാണ് ഇപ്പോള്‍ പഴങ്കഥയാക്കിയത്.
(സിക്‌സുകള്‍ – താരം – വര്‍ഷം എന്നീ ക്രമത്തില്‍)
38 – സൂര്യകുമാര്‍ യാദവ് – 2025
33 – റിയാന്‍ റിക്കില്‍ട്ടണ്‍ – 2026*
31 – സനത് ജയസൂര്യ – 2008
30 – ഇഷാന്‍ കിഷന്‍ -2020
രോഹിത് ശർമ. Photo: IndianPremierLeague/x.com
മത്സരത്തില്‍ റിക്കില്‍ട്ടണിന് പുറമെ രോഹിത് ശര്‍മയും മികച്ച പ്രകടനം നടത്തി. താരം 44 പന്തില്‍ ഏഴ് സിക്‌സുകളും ആറ് ഫോറുകളുമടക്കം 84 റണ്‍സാണ് നേടിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 143 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി വിജയത്തിന് അടിത്തറപാകിയിരുന്നു.
അതേസമയം, മെയ് പത്തിനാണ് മുംബൈ ഇന്ത്യന്‍സ് അടുത്ത മത്സരത്തിന് ഇറങ്ങുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് എതിരാളികള്‍.
Content Highlight: IPL 2026: MI vs LSG: Ryan Rickelton became second batter to hit more most sixes for Mumbai Indians in an IPL season