ഐ.പി.എല്ലില്‍ ചരിത്രം കുറിച്ച് സൂപ്പര്‍ താരം രോഹിത് ശര്‍മ. ഐ.പി.എല്ലില്‍ 100 തവണ 30+ സ്‌കോര്‍ രണ്ടാമത്തെ താരമെന്ന നേട്ടമാണ് ഇന്ത്യന്‍ ഓപ്പണര്‍ സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ നടന്നുകൊണ്ടിരിക്കുന്ന മുംബൈ ഇന്ത്യന്‍സ് – ദല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലാണ് താരത്തിന്റെ നേട്ടം.
മത്സരത്തില്‍ രോഹിത് 26 പന്തില്‍ 35 റണ്‍സെടുത്തിരുന്നു. ഒരു സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ ഓപ്പണറുടെ ഇന്നിങ്സ്. ഈ മത്സരത്തില്‍ 30+ സ്‌കോര്‍ ചെയ്തതോടെ 100 എന്ന മാന്ത്രിക സംഖ്യയില്‍ എത്തുകയായിരുന്നു.
രോഹിത് ശർമ. Photo: IndianPremierLeague/x.com
ഐ.പി.എല്ലില്‍ ഇതുവരെ 30 + സ്‌കോറില്‍ സെഞ്ച്വറിയടിച്ചിട്ടുള്ളത് ഒരു താരം മാത്രമാണ്. സൂപ്പര്‍ താരം വിരാട് കോഹ്‌ലി മാത്രമാണ് ഈ നേട്ടത്തിലെത്തിയത്. താരം 127 തവണയാണ് 30 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്.
വിരാട് കോഹ്‌ലി – 127
രോഹിത് ശര്‍മ – 100
ഡേവിഡ് വാര്‍ണര്‍ – 96
ശിഖര്‍ ധവാന്‍ – 95
സുരേഷ് റെയ്‌ന – 77
അജിന്‍ക്യ രഹാനെ – 72
റോബിന്‍ ഉത്തപ്പ – 72
മത്സരത്തില്‍ മുംബൈക്കായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ച്വറി നേടി. 36 പന്തില്‍ 51 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. നമന്‍ ധിര്‍ (21 പന്തില്‍ 28), മിച്ചല്‍ സാന്റ്‌നര്‍ (13 പന്തില്‍ 18*), കോര്‍ബിന്‍ ബോഷ് (നാല് പന്തില്‍ 11*) എന്നിവരും സംഭാവന ചെയ്തു. ഇവരുടെ സംഭവനയില്‍ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു.
സൂര്യകുമാർ യാദവ്. Photo: IndianPremierLeague/x.com
ദല്‍ഹിക്കായി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അക്സര്‍ പട്ടേല്‍, വിപ്രജ് നിഗം, ടി. നടരാജന്‍, ലുങ്കി എന്‍ഗിഡി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.
നിലവില്‍ മറുപടി ബാറ്റിങ്ങില്‍ അഞ്ച് ഓവറുകള്‍ പിന്നിടുമ്പോള്‍ ദല്‍ഹി രണ്ട് വിക്കറ്റിന് 40 റണ്‍സെടുത്തിട്ടുണ്ട്. 20 പന്തില്‍ 36 റണ്‍സെടുത്ത പാത്തും നിസങ്കയും നാല് പന്തില്‍ രണ്ട് റണ്‍സ് നേടിയ സമീര്‍ റിസ്വിയുമാണ് ക്രീസിലുള്ളത്.
കെ.എല്‍ രാഹുലിന്റെയും നിതീഷ് റാണയുടെയും വിക്കറ്റുകളാണ് നഷ്ടമായത്. മൂന്ന് പന്തില്‍ ഒരു നേടിയ രാഹുല്‍ ദീപക് ചഹറിന് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്. ജസ്പ്രീത് ബുംറയുടെ ഡയറക്റ്റ് ത്രോയില്‍ മൂന്ന് പന്തുകള്‍ നേരിട്ട റാണ തിരികെ നടന്നത് റണ്‍ഔട്ടായാണ്.
Content Highlight: IPL 2026: MI vs DC: Rohit Sharma became second player to complete hundred 30+ scores in IPL after Virat Kohli