| Thursday, 23rd April 2026, 8:49 pm

മുംബൈക്കെതിരെ താണ്ഡവമാടി സഞ്ജു; ഇനി പന്തിനും കാര്‍ത്തിക്കിനുമൊപ്പം!

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരം വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 13 ഓവറുകള്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തിട്ടുണ്ട്. സഞ്ജു സാംസണും കാര്‍ത്തിക് ശർമയുമാണ് ക്രീസിലുള്ളത്.

അര്‍ധ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസണാണ് ചെന്നൈയെ മുന്നോട്ട് നയിക്കുന്നത്. നിലവില്‍ താരം 33 പന്തുകളില്‍ നിന്ന് 59 റണ്‍സാണ് സ്‌കോര്‍ ചെയ്തിട്ടുളളത്. താരത്തിന്റെ ബാറ്റില്‍ നിന്ന് ഇതുവരെ പിറന്നത് മൂന്ന് സിക്സും ആറ് ഫോറുമാണ്.

സഞ്ജു സാംസൺ. Photo: iplt20.com

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും സഞ്ജു സ്വന്തമാക്കി. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന നാലാമത്തെ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് മലയാളി ബാറ്റര്‍ തന്റെ പേരില്‍ ചാര്‍ത്തിയത്. 21 തവണയാണ് താരം 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയുന്നത്.

ലഖ്നൗ നായകന്‍ റിഷബ് പന്തിനും മുന്‍ താരം ദിനേശ് കാര്‍ത്തിക്കിനും ഒപ്പമാണ് സഞ്ജു ഈ നേട്ടം പങ്കിടുന്നത്. 32 തവണ 50+ സ്‌കോര്‍ നേടിയ കെ.എല്‍ രാഹുലാണ് ഈ ലിസ്റ്റില്‍ ഒന്നാമത്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടിയ വിക്കറ്റ് കീപ്പര്‍മാര്‍

(താരം – ഇന്നിങ്സ് – എണ്ണം എന്നീ ക്രമത്തില്‍)

കെ.എല്‍ രാഹുല്‍ -86 -32

ക്വിന്റണ്‍ ഡി കോക്ക് -101 – 25

എം.എസ്. ധോണി – 237 – 24

സഞ്ജു സാംസണ്‍ – 117 – 21

റിഷബ് പന്ത് – 120 – 21

ദിനേശ് കാര്‍ത്തിക് – 214 – 21

ചെന്നൈയ്ക്ക് ഡെവാള്‍ഡ് ബ്രെവിസ് (11 പന്തില്‍ 21), ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (14 പന്തില്‍ 22), സര്‍ഫറാസ് ഖാന്‍ (എട്ട് പന്തില്‍ 14), ശിവം ദുബെ എന്നിവരെയാണ് നഷ്ടമായത്. മുംബൈക്കായി അല്ലാഹ് ഗസന്‍ഫര്‍ രണ്ട് വിക്കറ്റുകളും മിച്ചല്‍ സാന്റ്‌നര്‍, അശ്വനി കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ചെന്നെ സൂപ്പര്‍ കിങ്സ് പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സര്‍ഫറാസ് ഖാന്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, കാര്‍ത്തിക് ശര്‍മ, ജെയ്മി ഓവര്‍ട്ടണ്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, ഗുര്‍ജപ്തീത് സിങ്, മുകേഷ് ചൗധരി.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), തിലക് വര്‍മ, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, മിച്ചല്‍ സാന്റ്‌നര്‍, ജസ്പ്രീത് ബുംറ, കൃഷ് ഭഗത്, അല്ലാഹ് ഗസന്‍ഫര്‍, അശ്വനി കുമാര്‍.

Content Highlight: IPL 2026: MI vs CSK: Sanju Samson equals with Rishabh Pant and Dinesh Karthik in most 50+ scores for wicket keeper in IPL

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more