| Sunday, 5th April 2026, 5:11 pm

രണ്ട് വിക്കറ്റും ഒമ്പത് റണ്‍സും; ഷമി ഹീറോയാടാ ഹീറോ

ഫസീഹ പി.സി.

2026 ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരം ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ 17 ഓവറുകള്‍ പിന്നിടുമ്പോള്‍ ഹൈദരാബാദ് നാല് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തിട്ടുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡിയും (32 പന്തില്‍ 56) ഹെന്റിക് ക്ലാസനുമാണ് (36 പന്തില്‍ 54) ക്രീസിലുള്ളത്.

മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ഉദയസൂര്യന്മാരെ സൂപ്പര്‍ താരം മുഹമ്മദ് ഷമി സമ്മര്‍ദത്തിലാക്കിയിരുന്നു. മത്സരത്തില്‍ പത്ത് ഓവറുകള്‍ പിന്നിട്ടപ്പോഴേക്കും താരം തന്റെ നാല് ഓവറുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതില്‍ വെറും ഒമ്പത് റണ്‍സ് വിട്ടുനല്‍കി താരം രണ്ട് വിക്കറ്റുകളും വീഴ്ത്തി. 2.25 എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

മുഹമ്മദ് ഷമി. Photo: IndianPremierLeague/x.com

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും ഷമി സ്വന്തമാക്കി. എസ്.ആര്‍.എച്ചിനെതിരെ ഏറ്റവും എക്കോണമിക്കല്‍ സ്‌പെല്‍ എറിയുന്ന ബൗളര്‍ എന്ന നേട്ടമാണ് പേസര്‍ തന്റെ പേരില്‍ കുറിച്ചത്. കൊല്‍ക്കത്തയുടെ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നെ മറികടന്നാണ് താരത്തിന്റെ ഈ നേട്ടം.

നരെയ്ന്‍ 2013ല്‍ ഹൈദരാബാദിനെതിരെ 2.75 എക്കോണമിയില്‍ പന്തെറിഞ്ഞിരുന്നു. ഇതാണിപ്പോള്‍ ഷമി പഴങ്കഥയാക്കിയത്.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഏറ്റവും എക്കോണമിക്കല്‍ സ്‌പെല്‍

(എക്കോണമി – താരം – ടീം – വര്‍ഷം എന്നീ ക്രമത്തില്‍)

2.25 – മുഹമ്മദ് ഷമി – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – 2026*

2.75 – സുനില്‍ നരെയ്ന്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 2013

3.00 – ആദം സാംപ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2020)

3.00 – ആന്റിക് നോര്‍ക്യ – ദല്‍ഹി ക്യാപിറ്റല്‍സ് – 2021

3.00 – സുനില്‍ നരെയ്ന്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 2021

3.00 – ദീപക് ചഹര്‍ – മുംബൈ ഇന്ത്യന്‍സ് – 2025

ഷമിക്ക് പുറമെ, പ്രിന്‍സ് യാദവും ദിഗ്വേഷ് സിങ് രാഥിയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ലിയാം ലിവിങ്സ്റ്റണ്‍ (20 പന്തില്‍ 14), ട്രാവിസ് ഹെഡ് (എട്ട് പന്തില്‍ ഏഴ്), ഇഷാന്‍ കിഷന്‍ (നാല് പന്തില്‍ ഒരു റണ്‍സ്), അഭിഷേക് ശര്‍മ (രണ്ട് പന്തില്‍ പൂജ്യം) എന്നിവരാണ് പുറത്തായത്.

Content Highlight: IPL 2026: LSG vs SRH: Mohammed Shami registered best economical spell against SRH

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more