ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ലഖ്നൗ സൂപ്പര്‍ കിങ്‌സിനെതിരെ ഒമ്പത് റണ്‍സിനാണ് തോല്‍വി വഴങ്ങിയത്. ഇതോടെ ആര്‍.സി.ബി തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
മത്സരത്തില്‍ ബെംഗളൂരു ക്യാപ്റ്റന്‍ രജത് പടിദാര്‍ മികച്ച പ്രകടനം നടത്തിയിരുന്നു. 31 പന്തുകള്‍ നേരിട്ട താരം 61 റണ്‍സെടുത്താണ് മടങ്ങിയത്. ആറ് സിക്‌സുകളും മൂന്ന് ഫോറുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. 196.77 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ക്യാപ്റ്റന്‍ ബാറ്റ് ചെയ്തത്.
രജത് പടിദാർ. Photo: Royal Challengers Bengaluru/x.com
ഈ ഇന്നിങ്സോടെ ഒരു സൂപ്പര്‍ നേട്ടത്തിലും പടിദാര്‍ തന്റെ പേര് എഴുതി ചേര്‍ത്തു. 47 ഇന്നിങ്‌സിന് ശേഷം ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. 98 സിക്‌സുകള്‍ അടിച്ചാണ് ഈ സ്ഥാനം നേടിയത്.
ഹെന്റിക് ക്ലാസനെ മറികടന്നാണ് പടിദാറിന്റെ ഈ നേട്ടം. 47 ഇന്നിങ്സുകള്‍ക്ക് ശേഷം ക്ലാസന്‍ 91സിക്‌സുകളായിരുന്നു അടിച്ചിരുന്നത്.
ക്രിസ് ഗെയ്ല്‍ – 143
ആന്ദ്രേ റസല്‍ – 107
രജത് പടിദാര്‍ – 98
ഹെന്റിക് ക്ലാസന്‍ – 91
റിഷബ് പന്ത് – 79
ടിം ഡേവിഡ്. Photo: iplt20.com
ബെംഗളൂരുവിനായി ക്യാപ്റ്റന് പുറമെ ടിം ഡേവിഡ് 17 പന്തില്‍ 40 റണ്‍സും ദേവ്ദത്ത് പടിക്കല്‍ 25 പന്തില്‍ 34 റണ്‍സും തിളങ്ങി. ക്രുണാല്‍ പാണ്ഡ്യ (16 പന്തില്‍ 28*), റൊമാരിയോ ഷെപ്പേര്‍ഡ് (15 പന്തില്‍ 23*) എന്നിവരും സംഭാവന ചെയ്തു.
മെയ് പത്തിനാണ് ബെംഗളൂരു അടുത്ത മത്സരത്തിന് ഇറങ്ങുക. മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. നയ റായ്പുര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്റ്റേഡിയമാണ് വേദി.
Content Highlight: IPL 2026: LSG vs RCB: Rajat Patidar became third batter to hit most sixes after 47 innings in IPL