ഐ.പി.എല്ലില്‍ ചരിത്രം കുറിച്ച് സണ്‍റൈസേഴ്സ് ഹൈദരബാദ് (എസ്.ആര്‍.എച്ച്) ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍. ടൂര്‍ണമെന്റില്‍ എസ്. ആര്‍. എച്ചിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ നായകനെന്ന നേട്ടമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ തന്റെ പേരില്‍ എഴുതി കുറിച്ചത്.
ഇന്ന് ടൂര്‍ണമെന്റില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നയിക്കാന്‍ ഇറങ്ങിയതോടെയാണ് ഈ നേട്ടം ഇഷാനെ തേടിയെത്തിയത്. 27 വയസും 253 ദിവസവും പ്രായമുള്ളപ്പോഴാണ് താരം എസ്. ആര്‍. എച്ചിന്റെ ക്യാപ്റ്റന്‍ കുപ്പായമണിഞ്ഞിരിക്കുന്നത്.
ഇഷാൻ കിഷൻ.
എന്നാല്‍, ഐ.പി.എല്ലിലെ എസ്.ആര്‍. എച്ചിന്റെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് ന്യൂസിലാന്‍ഡ് താരം കെയ്ന്‍ വില്യംസണിന്റെ പേരിലാണ്. താരം 27 വയസും 244 ദിവസവും പ്രായമുള്ളപ്പോഴാണ് ക്യാപ്റ്റനായത്. 2018ലായിരുന്നു താരത്തിന്റെ ക്യാപ്റ്റന്‍ അരങ്ങേറ്റം.
എസ്.ആര്‍. എച്ചിന്റെ സ്ഥിരം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പരിക്കേറ്റതിനാലാണ് ഇഷാനെ ടീം ക്യാപ്റ്റനാക്കിയത്. സീസണിലെ ആദ്യ പകുതിയില്‍ മുന്‍ ചാമ്പ്യന്മാര്‍ താരത്തിന്റെ കീഴിലാവും ഇറങ്ങുക.
അതേസമയം, ഐ.പി.എല്‍ 2026ലെ ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ ആര്‍.സി.ബി ബൗളിങ് തെരഞ്ഞെടുത്തു. ചിന്നസ്വാമിയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഹൈദരാബാദ് ആദ്യം ബാറ്റിങ്ങിനിറങ്ങും.
വിരാട് കോഹ്ലി, ഫില്‍ സാള്‍ട്ട്, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, കൃണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, അഭിനന്ദന്‍ സിങ്, ജേക്കബ് ഡഫി, സുയാഷ് ശര്‍മ
അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹെന്റിക്ക് ക്ലാസന്‍, അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, സലീല്‍ അറോറ, ഹര്‍ഷ് ദുബേ, ഹര്‍ഷന്‍ പട്ടേല്‍, ജയദേവ് ഉനദ്കട്ട്, ഇഷന്‍ മലിംഗ
Content Highlight: IPL 2026: Ishan Kishan became youngest Indian captain of SRH in IPL