ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ വീഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സ് നാലാം വിജയം സ്വന്തമാക്കിയിരുന്നു. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 77 റണ്‍സിനാണ് ഗുജറാത്തിന്റെ വിജയം.
ഗുജറാത്ത് ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 152 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയത്തോടെ ടൈറ്റന്‍സ് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തെത്തി.
മത്സരത്തില്‍ ശുഭ്മന്‍ ഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 44 പന്തില്‍ 84 റണ്‍സായിരുന്നു ഗുജറാത്ത് നായകന്റെ സമ്പാദ്യം. മൂന്ന് സിക്‌സുകളും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 190.91 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് ചെയ്തത്.
ശുഭ്മൻ ഗിൽ. Photo: iplt20.com
ഈ ഇന്നിങ്സോടെ ഗില്‍ സീസണിലെ തന്റെ സമ്പാദ്യം 462 ആയി ഉയര്‍ത്തി. ഇതോടെ ഒരു സൂപ്പര്‍ നേട്ടവും താരം തന്റെ പേരില്‍ കുറിച്ചു. ഐ.പി.എല്ലില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ സീസണില്‍ 400+ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് ഗുജറാത്ത് നായകന്‍ നേടിയത്. ഇത് തുടര്‍ച്ചയായ ഏഴാം സീസണിലാണ് താരം 400 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയുന്നത്.
ഈ നേട്ടത്തില്‍ ഗില്‍ സുരേഷ് റെയ്‌നക്കും ശിഖര്‍ ധവാനുമൊപ്പമാണ്. റെയ്‌ന 2008 മുതല്‍ 2014 വരെയും ധവാന്‍ 2016 മുതല്‍ 2022 വരെയുമായിരുന്നു ഇങ്ങനെ സ്‌കോര്‍ ചെയ്തത്.
(എണ്ണം – താരം – കാലയളവ് എന്നീ ക്രമത്തില്‍)
7 – സുരേഷ് റെയ്‌ന – 2008 – 2014
7 – ശിഖര്‍ ധവാന്‍ – 2016 – 2022
7 – ശുഭ്മന്‍ ഗില്‍ – 2020 – 2026
5 – കെ.എല്‍ രാഹുല്‍ – 2018 – 2022
5 – ഡേവിഡ് വാര്‍ണര്‍ – 2013 -2017
5 – ഫാഫ് ഡു പ്ലെസി – 2020 -2024
സായ് സുദർശൻ. Photo: IndianPremierLeague/x.com
ഗുജറാത്തിനായി സായ് സുദര്‍ശന്‍ 36 പന്തില്‍ 55 റണ്‍സും വാഷിങ്ങ്ടണ്‍ സുന്ദര്‍ 20 പന്തില്‍ പുറത്താവാതെ 37 റണ്‍സും നേടി. ബൗളിങ്ങില്‍ റാഷിദ് ഖാന്‍ നാല് വിക്കറ്റും ജേസണ്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ഒപ്പം കാഗിസോ റബാദ രണ്ട് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജ് ഒരു വിക്കറ്റും പിഴുതു.
Content Highlight: IPL 2026: GT vs RR: Shubhman Gill equals with Suresh Raina and Shikhar Dhawan in most consecutive season with 400+ runs