| Sunday, 17th May 2026, 9:50 pm

രാജസ്ഥാനെ വിറപ്പിച്ച് സ്റ്റാര്‍ക്ക്; സൂപ്പര്‍ നേട്ടവുമായി ഓസീസ് സ്പീഡ്സ്റ്റർ

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റേഴ്സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരം അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 193 റണ്‍സെടുത്തിട്ടുണ്ട്.

മത്സരത്തില്‍ ദല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മികച്ച പ്രകടനമാണ് നടത്തിയത്. നാല് ഓവറില്‍ നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 40 റണ്‍സ് വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ പ്രകടനം.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മിച്ചൽ സ്റ്റാർക്ക്. Photo: Crictracker/x.com

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും സ്റ്റാര്‍ക്ക് തന്റെ പേരിൽ ചേര്‍ത്തു. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ നാല് വിക്കറ്റ് നേടിയ നാലാമത്തെ വിദേശ താരമെന്ന നേട്ടമാണ് ഫാസ്റ്റ് ബൗളര്‍ സ്വന്തമാക്കിയത്. ആന്‍ഡ്രൂ ടൈ, ക്രിസ് മോറിസ് എന്നിവര്‍ക്കൊപ്പമാണ് താരം നാലാം സ്ഥാനം പങ്കിടുന്നത്. മൂവര്‍ക്കും നാല് വീതം ഫോര്‍ഫറാണ് ഐ.പി.എല്ലിലുള്ളത്.

ഈ നേട്ടത്തില്‍ മുന്നിലുള്ളത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സുനില്‍ നരെയ്നാണ്. താരം ടൂര്‍ണമെന്റില്‍ എട്ട് തവണയാണ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ളത്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ നാല് വിക്കറ്റ് നേടിയ വിദേശ താരങ്ങള്‍, എണ്ണം

സുനില്‍ നരെയ്ന്‍ – 8

ലസിത് മലിങ്ക – 7

കാഗിസോ റബാദ – 6

മിച്ചല്‍ സ്റ്റാര്‍ക്ക് – 4

ആന്‍ഡ്രൂ ടൈ – 4

ക്രിസ് മോറിസ് – 4

റിയാൻ പരാഗ്. Photo: IndianPremierLeague/x.com

മത്സരത്തില്‍ സ്റ്റാര്‍ക്കിന് പുറമെ ലുങ്കി എന്‍ഗിഡിയും മാധവ് തിവാരിയും രണ്ട് വിക്കറ്റുകള്‍ വീതമെടുത്തു.

രാജസ്ഥാന്‍ റോയല്‍സിനായി ധ്രുവ് ജുറെലും റിയാന്‍ പരാഗും അര്‍ധ സെഞ്ച്വറി നേടി. ജുറെല്‍ 40 പന്തില്‍ 53 റണ്‌സെടുത്തപ്പോള്‍ പരാഗ് 26 പന്തില്‍ 51 റണ്‍സും സ്‌കോര്‍ ചെയ്തു. വൈഭവ് സൂര്യവംശി 21 പന്തില്‍ 46 റണ്‍സെടുത്ത് മികവ് പുലര്‍ത്തി.

Content Highlight: IPL 2026: DC vs RR: Mitchell Starc became fourth overseas bowler to have Most 4-wicket hauls in IPL

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more