ഐ.പി.എല്ലില്‍ ചരിത്രം കുറിച്ച് ദല്‍ഹി ക്യാപിറ്റല്‍സ് വിക്കറ്റ് കീപ്പറും ഓപ്പണറുമായ കെ.എല്‍. രാഹുല്‍. ടൂര്‍ണമെന്റില്‍ മൂന്ന് വ്യത്യസ്ത ടീമുകള്‍ക്ക് വേണ്ടി 1000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് 34കാരന്‍ സ്വന്തമാക്കിയത്. 2026 ഐ.പി.എല്ലില്‍ ഇപ്പോള്‍ അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന നടന്നുകൊണ്ടിരിക്കുന്ന ദല്‍ഹി ക്യാപിറ്റല്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെയാണ് താരത്തിന്റെ ചരിത്രനേട്ടം.
മത്സരത്തില്‍ രാഹുലിന് വലിയ ഇന്നിങ്സ് പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. താരം 14 പന്തുകള്‍ നേരിട്ട് നാല് ഫോറടക്കം 23 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഈ ഇന്നിങ്സിനിടെ 16 റണ്‍സ് നേടിയതോടെയാണ് താരം ദല്‍ഹി ജേഴ്‌സിയില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്.
കെ.എൽ രാഹുൽ. Photo: iplt20.com
നിലവില്‍ ദല്‍ഹിക്കായി ഐ.പി.എല്ലില്‍ 24 ഇന്നിങ്സുകളില്‍ നിന്ന് രാഹുലിന് 1007 റണ്‍സണുള്ളത്. ഇതോടെ വിക്കറ്റ് കീപ്പര്‍ മൂന്നാമത്തെ ടീമിന് വേണ്ടി ആയിരം റണ്‍സ് നേട്ടത്തിലെത്തുകയായിരുന്നു.
പഞ്ചാബ് കിങ്സിനും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനും വേണ്ടിയാണ് താരം മുമ്പ് ഈ 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്. പഞ്ചാബിനായി കളിച്ച് 2548 റണ്‍സും ലഖ്‌നൗവിനായി ബാറ്റേന്തി 1410 റണ്‍സുമാണ് രാഹുല്‍ തന്റെ അക്കൗണ്ടിലെത്തിച്ചത്.
അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തിട്ടുണ്ട്. 29 പന്തില്‍ 50 റണ്‍സെടുത്ത പാതും നിസങ്കയാണ് ടീമിന്റെ ടോപ് സ്‌കോറര്‍.
പാതും നിസങ്ക. Photo: IndianPremierLeague/x.com
താരത്തിനൊപ്പം 28 പന്തില്‍ 39 റണ്‍സുമായി അശുതോഷ് ശര്‍മയും തിളങ്ങി. 22 പന്തില്‍ 11 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അക്സര്‍ പട്ടേലുമാണ് മാത്രമാണ് ടീമില്‍ രണ്ടക്കം കടന്നത്.
കൊല്‍ക്കത്തക്കായി കാര്‍ത്തിക് ത്യാഗി, അനുകൂല്‍ റോയ്, രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ സുനില്‍ നരെയ്ന്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
Content Highlight: IPL 2026: DC vs KKR: KL Rahul became first batter to score 1000 runs for three different teams in IPL