2026 ഐ.പി.എല്ലില്‍ 63ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നാല് ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 46 റണ്‍സെടുത്തിട്ടുണ്ട്. ആറ് പന്തില്‍ 13 റണ്‍സെടുത്ത ഉര്‍വില്‍ പട്ടേലും ആറ് പന്തില്‍ അഞ്ച് റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാദുമാണ് ക്രീസിലുള്ളത്.
മലയാളി താരം സഞ്ജു സാംസണിന്റെ വിക്കറ്റാണ് ചെന്നൈയ്ക്ക് നഷ്ടമായത്. അവസാന ഹോം മത്സരത്തില്‍ ടീമിന് മികച്ച തുടക്കം നല്‍കിയാണ് താരം കൂടാരം കയറിയത്. നേരിട്ട രണ്ടാം പന്തില്‍ സിക്‌സടിച്ച് തുടങ്ങിയ വിക്കറ്റ് കീപ്പര്‍ ആദ്യ ഓവറില്‍ 15 റണ്‍സ് നേടിയിരുന്നു.
സഞ്ജു സാംസൺ. Photo: Johns/x.com
രണ്ടാം ഓവറിലെ അവസാന മൂന്ന് പന്തില്‍ ഫോറടിച്ച് സഞ്ജു ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ മൂന്നാം ഓവര്‍ എറിയാന്‍ എത്തിയ സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് മുന്നില്‍ താരം അടിയറവ് പറയുകയായിരുന്നു.
13 പന്തില്‍ 27 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ഒരു സിക്സറും അഞ്ച് ഫോറും അടങ്ങുന്നതാണ് മലയാളി ബാറ്ററുടെ ഇന്നിങ്സ്. 207.69 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ഉര്‍വില്‍ പട്ടേല്‍, കാര്‍ത്തിക് ശര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, പ്രശാന്ത് വീര്‍, അകീല്‍ ഹൊസൈന്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കാംബോജ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍.
അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹെന്റിക് ക്ലാസന്‍, സലില്‍ അറോറ, രവിചന്ദ്രന്‍ സ്മരണന്‍, നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ശിവംഗ് കുമാര്‍, ഇഷാന്‍ മലിംഗ, സാക്കിബ് ഹുസൈന്‍, പ്രഫുല്‍ ഹിംഗെ.
Content Highlight: IPL 2026: CSK vs SRH: Sanju Samson departs for 27 runs against SRH