ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 2026 ഐ.പി.എല്ലിലെ 11ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിങ്സും ഏറ്റുമുട്ടുകയാണ്. മത്സരത്തില്‍ സി.എസ്.കെ 11 ഓവറുകള്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റിന് 117 റണ്‍സെടുത്തിട്ടുണ്ട്. പ്രശാന്ത് വീറും (11 പന്തില്‍ 15) ജെയ്മി ഒവര്‍ട്ടണുമാണ് (നാല് പന്തില്‍ ഏഴ്) ക്രീസിലുള്ളത്.
ചെന്നൈയുടെ മൂന്നാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. അഞ്ച് പന്തുകള്‍ നേരിട്ട താരം വെറും ഒമ്പത് റണ്‍സാണ് എടുത്തത്. ജേക്കബ് ഡഫിയുടെ പന്തില്‍ സികസ്ടിച്ചതിന് പിന്നാലെ ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നല്‍കിയായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ മടക്കം.
സഞ്ജു സാംസൺ. Photo: Johns/x.com
രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈയിലെത്തിയ സഞ്ജുവിന് ഈ സീസണില്‍ ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ ആര്‍.ആറിനെതിരെ ഏഴ് പന്ത് നേരിട്ട താരം സ്‌കോര്‍ ചെയ്തത് വെറും ആറ് റണ്‍സാണ്.
രണ്ടാം മത്സരത്തില്‍ സഞ്ജു തിരിച്ചെത്തുമെന്നും മികച്ച പ്രകടനം നടത്തുമെന്നും പ്രതീക്ഷ ആരാധകരെ ചേട്ടന്‍ വീണ്ടും നിരാശപ്പെടുത്തി. പഞ്ചാബിനെതിരെ ഏഴ് പന്തില്‍ ഏഴ് റണ്‍സായിരുന്നു താരത്തിന്റെ സ്‌കോര്‍. ഇപ്പോള്‍ ആര്‍.സി.ബിക്കെതിരെയും വലം കൈയ്യന്‍ ബാറ്റര്‍ വീണ്ടും ഒറ്റയക്കത്തിന് കൂടാരം കയറിയിരിക്കുകയാണ്.
മത്സരത്തില്‍ സഞ്ജുവിന് പുറമെ സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ്, കാര്‍ത്തിക് ശര്‍മ, ആയുഷ് മാഹ്‌ത്രെ എന്നിവരും പുറത്തായി. ഇതില്‍ സര്‍ഫറാസ് ഖാനും ദുബെയും മാത്രമാണ് രണ്ടക്കം കടന്നത്. സര്‍ഫറാസ് 25 പന്തില്‍ 50 റണ്‍സെടുത്തപ്പോള്‍ ദുബെ 13 പന്തില്‍ 18 റണ്‍സുമാണ് എടുത്തത്.
ക്രുണാല്‍ പാണ്ഡ്യയും ജേക്കബ് ഡഫിയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഭുവന്വേശര്‍ കുമാര്‍ ഒരു വിക്കറ്റും നേടി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ബെംഗളൂരു മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെടുത്തിരുന്നു. ടിം ഡേവിഡ് 25 പന്തില്‍ പുറത്താവാതെ 70 റണ്‍സെടുത്ത് തിളങ്ങി. ദേവ്ദത്ത് പടിക്കല്‍ (29 പന്തില്‍ 50), രജത് പടിദാര്‍ (19 പന്തില്‍ 48*), ഫില്‍ സാള്‍ട്ട് (30 പന്തില്‍ 46), വിരാട് കോഹ്ലി (30 പന്തില്‍ 46) എന്നിവരും സ്‌കോര്‍ ചെയ്തു.
ചെന്നൈക്കായി അന്‍ഷുല്‍ കംബോജ്, ജെയ്മി ഒവേര്‍ട്ടണ്‍, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.
Content Highlight: IPL 2026: CSK vs RCB: Sanju Samson once again fails in CSK