| Friday, 3rd April 2026, 7:37 pm

'തല'യില്ലാതെ ജയിച്ചത് ഒരിക്കല്‍ മാത്രം; ചെപ്പോക്കിൽ തലവര മാറ്റാൻ ചെന്നൈ

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ലെ ഏഴാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും പഞ്ചാബ് കിങ്സും ഏറ്റുമുട്ടുകയാണ്. ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ആതിഥേയരെ ബാറ്റിങ്ങിന് അയച്ചു.

രണ്ടാം വിജയം കൊതിച്ചെത്തുന്ന പഞ്ചാബ് മറ്റൊങ്ങളൊന്നുമില്ലാതെയാണ് കളത്തിലിറങ്ങിയത്. എന്നാല്‍, മറുവശത്ത് ചെന്നൈ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. മാത്യു ഷോര്‍ട്ടിന് പകരം യുവതാരം പ്രശാന്ത് വീര്‍ ടീമിലെത്തി.

എം.എസ് ധോണി.

ഇന്നും സൂപ്പര്‍ താരം എം.എസ് ധോണിയില്ലാതെയാണ് ചെന്നൈയിറങ്ങിയത്. താരം കഴിഞ്ഞ ദിവസം പരിശീലനം നടത്തിയത് ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു.

ഈ സീസണിലെ ചെപ്പോക്കിലെ ആദ്യ മത്സരത്തില്‍ ധോണിയില്ലാത്തത് ചെന്നൈയ്ക്ക് വലിയ തലവേദനയാണ്. ‘തല’യില്ലാത്ത മത്സരങ്ങളിലെ ടീമിന്റെ ട്രാക്ക് റെക്കോര്‍ഡ് തന്നെയാണ് അതിന് കാരണം.

ടൂര്‍ണമെന്റ് ചരിത്രത്തില്‍ ധോണി ടീമിലില്ലാതെ ആറ് തവണ മാത്രമാണ് ചെന്നൈ കളത്തിലിറങ്ങിയത്. അതില്‍ ഒരു തവണ മാത്രമേ ടീമിന് വിജയിക്കാന്‍ സാധിച്ചിട്ടുള്ളൂ. 2010ലായിരുന്നു ഈ വിജയം. ധോണിയില്ലാതെ കളിച്ച ആദ്യ മത്സരത്തില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെയാണ് തകര്‍ത്തത്. പിന്നീട് അഞ്ച് തവണ ധോണിയില്ലാതെ സി.എസ്.കെ കളത്തിലെത്തിയെങ്കിലും തോല്‍വിയായിരുന്നു ഫലം.

എം.എസ് ധോണിയില്ലാതെ സി.എസ്.കെയുടെ ഐ.പി.എല്‍ മത്സരങ്ങള്‍

(വര്‍ഷം – എതിരാളികള്‍ – ഫലം എന്നീ ക്രമത്തില്‍)

2010 – ദല്‍ഹി ഡെയര്‍ ഡെവിള്‍സ് – ജയം

2010 – കിങ്സ് ഇലവന്‍ പഞ്ചാബ് – തോല്‍വി

2010 – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – തോല്‍വി

2019 – സണ്‍റൈസേഴ്സ് ഹൈദരബാദ് – തോല്‍വി

2019 – മുംബൈ ഇന്ത്യന്‍സ് – തോല്‍വി

2026 – രാജസ്ഥാന്‍ റോയല്‍സ് – തോല്‍വി

ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലെയിങ് ഇലവന്‍

ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ആയുഷ് മാഹ്‌ത്രെ, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, കാര്‍ത്തിക് ശര്‍മ, പ്രശാന്ത് വീര്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കാംബോജ്, മാറ്റ് ഹെന്റി, ഖലീല്‍ അഹമ്മദ്.

പഞ്ചാബ് കിങ്സ് പ്ലെയിങ് ഇലവന്‍

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കനോലി, ശശാങ്ക് സിങ്, നേഹല്‍ വധേര, മാര്‍ക്കസ് സ്റ്റോയ്നിസ്, മാര്‍ക്കോ യാന്‍സന്‍, സേവ്യര്‍ ബാര്‍ട്ട്‌ലറ്റ്, വിജയ്കുമാര്‍ വൈശാഖ്, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍.

Content Highlight: IPL 2026: CSK have won only once in IPL when they played with out MS Dhoni

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more