മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള വിജയത്തിന് പിന്നാലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. ഹൈദരാബാദ് 243 റണ്‍സ് അനായാസം ചെയ്സ് ചെയ്തുവെന്നും അവര്‍ ട്രെന്‍ഡ് സെറ്റര്‍മാരാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദ് ഫിയര്‍ലെസും കെയര്‍ഫ്രീയുമായ ക്രിക്കറ്റിന്റെ അംബാസിഡര്‍മാരാണെന്നും അവര്‍ ജയിച്ച ആറ് മത്സരങ്ങളിലും വ്യത്യസ്ത വിജയശില്പികളാണെന്നത് അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.
ആകാശ് ചോപ്ര. Photo: Mahi Patel/x.com
‘243 റണ്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദ് വളരെ അനായാസമാണ് ചെയ്സ് ചെയ്തത്. അവര്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ ജയിച്ച് ആറാം വിജയം സ്വന്തമാക്കിയിരിക്കയാണ്. ഹെന്റിക് ക്ലാസന്റെ സ്വിച്ച് ഹിറ്റും ജസ്പ്രീത് ബുംറയ്ക്കെതിരെയുള്ള അവന്റ എക്‌സ്ട്രാ കവറിലൂടെയുള്ള സിക്സും നമ്മുടെ മനസില്‍ ഇപ്പോഴുമുണ്ട്.
ഫിയര്‍ലെസും കെയര്‍ഫ്രീയുമായ ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് ഹൈദരാബാദ്. അവര്‍ ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. അഭിഷേക് ശര്‍മ ഇന്നിങ്സ് തുടങ്ങിയത് റോക്കറ്റ് പോലെയാണ്. ഫോം ഔട്ടായിരുന്ന ട്രാവിസ് ഹെഡ് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഇന്ത്യ എന്ന പേരെ ഒരു നീല ജേഴ്‌സിയോ കണ്ടാല്‍ അവന്‍ അടി തുടങ്ങും.
അവര്‍ ആറ് മത്സരങ്ങള്‍ ഇതുവരെ ജയിച്ചു. അതില്‍ ആരിലും ആറ് വ്യത്യസ്ത താരങ്ങളാണ് പ്ലെയര്‍ ഓഫ് ദി മാച്ച് ആയതെന്നത് അതിശയിപ്പിക്കുന്നതാണ്, ചോപ്ര പറഞ്ഞു.
ട്രാവിസ് ഹെഡും അഭിഷേക് ശർമയും. Photo: IndianPremierLeague/x.com
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഹൈദരാബാദ് തോല്‍പ്പിച്ചിരുന്നു. മുംബൈ 243 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയിട്ടും ടീം ചെയ്സ് ചെയ്ത് വിജയം നേടി. ഓപ്പണിങ്ങില്‍ അഭിഷേകും ഹെഡും നല്‍കിയ തകര്‍പ്പന്‍ തുടക്കമാണ് ഈ വിജയത്തിന് അടിത്തറപാകിയത്.
Content Highlight: IPL 2026: Akash Chopra says that Sunrisers Hyderabad is brand ambassadors of fearless and carefree cricket