| Thursday, 22nd May 2025, 3:39 pm

ജെയ്‌സ്വാള്‍ രാജസ്ഥാന്‍ വിടാനൊരുങ്ങുന്നുവോ? ചര്‍ച്ചയായി താരത്തിന്റെ പോസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ഫാന്‍ ഫേവറേറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍ ടീം വിടുമോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഐ.പി.എല്‍ 2025 താരത്തിന്റെ ടീമിലെ അവസാന സീസണായിരുന്നോ എന്നാണ് ആരാധകരുടെ ആശങ്ക.

സീസണിലെ മത്സരങ്ങള്‍ അവസാനിച്ചതിന് ശേഷമുള്ള ജെയ്സ്വാളിന്റെ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. രാജസ്ഥാന്‍ റോയല്‍സ് ടീമിന് നന്ദി അറിയിച്ചാണ് താരത്തിന്റെ പോസ്റ്റ്. ടീമിന്റെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെയും സഹതാരങ്ങളുടെയും ഒപ്പമുള്ള നിരവധി ഫോട്ടോകളും പോസ്റ്റിലുണ്ട്.

‘രാജസ്ഥാന്‍ റോയല്‍സ്, എല്ലാത്തിനും നന്ദി. നമ്മള്‍ ആഗ്രഹിച്ച ഒരു സീസണായിരുന്നില്ല ഇത്. പക്ഷേ നമ്മുടെ ഒരുമിച്ചുള്ള യാത്രയില്‍ ഞാന്‍ എപ്പോഴും നന്ദിയുള്ളവനാണ്. ഭാവിയിലെ അടുത്ത വെല്ലുവിളി യില്‍ ഇന്ത്യക്കൊപ്പമുണ്ടാകും. YBJ 64,’ ജെയ്സ്വാള്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതി.

ജെയ്സ്വാളിന്റെ പോസ്റ്റ് പിന്നാലെ താരം ടീം വിടുകയാണോയെന്ന ആശങ്ക ആരാധകര്‍ സോഷ്യല്‍ മീഡിയ പങ്കുവെച്ചു. ജെയ്സ്വാള്‍ മുമ്പ് ഒരു സീസണിലും ഇത് പോലെ പോസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ഒരു ആരാധകന്‍ പ്രതികരിച്ചത്.

താരത്തിന്റെ പോസ്റ്റ് പങ്കുവെച്ച് മറ്റൊരു ആരാധകന്‍ ചിലതൊന്നും ശരിയല്ല എന്നാണ് എക്സില്‍ ആശങ്ക പ്രകടിപ്പിച്ചത്. ഐ.പി.എല്‍ 2025 സീസണ്‍ താരത്തിന്റെ രാജസ്ഥാനിലെ അവസാന സീസണായിരുന്നോ എന്നും പല ആരാധകരും ചോദ്യമുന്നയിക്കുന്നുണ്ട്.

പതിനെട്ടാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ മികച്ച പ്രകടനവുമായി തിളങ്ങിയത് യശസ്വി ജെയ്‌സ്വാളായിരുന്നു. 14 മത്സരങ്ങളില്‍ നിന്ന് ആറ് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 559 റണ്‍സാണ് താരം ഈ സീസണില്‍ നേടിയത്. 43 ആവറേജും 159.71 സ്‌ട്രൈക്ക് റേറ്റുമായി ബാറ്റ് ചെയ്ത് ഈ സീസണിലെ മത്സരങ്ങളില്‍ ടീമിനായി മികച്ച തുടക്കങ്ങള്‍ താരം സമ്മാനിച്ചിരുന്നു.

Content Highlight: IPL 2025: Yashasvi Jaiswal’s post sparks speculations of him leaving Rajasthan Royals

We use cookies to give you the best possible experience. Learn more