| Friday, 23rd May 2025, 6:14 pm

ചരിത്രം തിരുത്താന്‍ കിങ്; വാര്‍ണറെ വെട്ടിയാല്‍ ഐ.പി.എല്ലിലെ ഈ സിംഹാസനത്തിലും വിരാട്!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ബെംഗളൂരുവും ഹൈദരാബാദും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരുവരും ഏറ്റുമുട്ടുക. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ബെംഗളൂരു ഇറങ്ങുമ്പോള്‍ സണ്‍റൈസേഴ്‌സ് സീസണിലെ ആശ്വാസ ജയമാണ് നോട്ടമിടുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങളില്‍ ജയം നേടി സീസണിന് വിരാമമിടാനാവും കമ്മിന്‍സും സംഘവും ആഗ്രഹിക്കുന്നത്. മത്സരത്തില്‍ ആരാധകര്‍ കാത്തിരിക്കുന്നത് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ പ്രകടനം കാണാനാണ്. മാത്രമല്ല ഇന്നത്തെ മത്സരത്തില്‍ ഒരു തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുകയാണെങ്കില്‍ വിരാടിനെ കാത്തിരിക്കുന്നത് ഒരു സൂപ്പര്‍ റെക്കോഡാണ്.

ഇതിനായി വിരാടിന് ഒരു ഫിഫ്റ്റിമാത്രമാണ് വിരാടിന് വേണ്ടിത്. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി നേടുന്ന താരമാകാനാണ് വിരാടിന് സാധിക്കുക. മാത്രമല്ല ഈ നേട്ടത്തില്‍ ഓസീസ് സ്റ്റാര്‍ ബാറ്റര്‍ ഡോവിഡ് വാര്‍ണറെ മറികടക്കാനും ‘കിങ്ങിന്’ സാധിക്കും.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി നേടുന്ന താരം, എണ്ണം

വിരാട് കോഹ്‌ലി – 62

ഡേവിഡ് വാര്‍ണര്‍ – 62

ശിഖര്‍ ധവാന്‍ – 51

രോഹിത് ശര്‍മ – 46

തന്റെ ഐ.പി.എല്‍ കരിയറില്‍ ഇതുവരെ 263 മത്സരങ്ങളില്‍ നിന്ന് 8509 റണ്‍സാണ് വിരാട് നേടിയത്. 113 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 39.58 എന്ന ആവറേജും 132.60 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് വിരാടിനുള്ളത്. മാത്രമല്ല എട്ട് സെഞ്ച്വറികളും 62 അര്‍ധ സെഞ്ച്വറികളുമാണ് ഐ.പി.എല്ലില്‍ താരം നേടിയത്.

നിലവില്‍ പതിനെട്ടാം സീസണില്‍ മികച്ച പ്രകടനമാണ് വിരാട് കോഹ്‌ലി നടത്തുന്നത്. ഈ സീസണില്‍ ഇതുവരെ താരം 11 മത്സരങ്ങളില്‍ നിന്ന് 505 റണ്‍സ് നേടിയിട്ടുണ്ട്. സീസണില്‍ ഏഴ് അര്‍ധ സെഞ്ച്വറികളുമായാണ് താരം തിളങ്ങിയത്. 63.13 ആവറേജും 143.46 സ്ട്രൈക്ക് റേറ്റിലുമാണ് പ്ലേ ബോള്‍ഡ് ആര്‍മിക്കായി വിരാട് ബാറ്റ് ചെയ്തത്.

സിസണില്‍ ബെംഗളൂരു തങ്ങളുടെ കന്നി ഐ.പി.എല്‍ കരീടത്തില്‍ മുത്തമിടുന്നത് കാണാനാണ് ആരാധകരും കാത്തിരിക്കുന്നത്. 18 വര്‍ഷത്തെ ഐ.പി.എല്ലില്‍ ഇതുവരെ വിരാടിനും സംഘത്തിനും കിരീടം നേടാന്‍ സാധിച്ചിരുന്നില്ല.

വമ്പന്‍ പേരുകള്‍ ടീമിലുണ്ടായിട്ടും കിരീടത്തിനടുത്തെത്താന്‍ മാത്രമാണ് ബെംഗളൂരുവിന് സാധിച്ചത്. ഈ സീസണില്‍ ക്യാപ്റ്റന്‍സി രജത് പാടിദാറിനെ ഏല്‍പ്പിച്ചതും താരങ്ങള്‍ എല്ലാ മേഖലയിലിലും മികവ് പുലര്‍ത്തുന്നതും ടീമിന്റെ പ്രതീക്ഷകള്‍ മുന്നോട്ട് കൊണ്ടുപോകുകയാണ്.

Content Highlight: IPL 2025: Virat Kohli Need One Fifty To Achieve Great Record In IPL History

Latest Stories

We use cookies to give you the best possible experience. Learn more