| Saturday, 3rd May 2025, 2:18 pm

ഇവിടെ കിങ്ങിനെ വെല്ലാന്‍ മറ്റൊരുത്തനുമില്ല; ഐ.പി.എല്‍ ചരിത്രം വീണ്ടും തിരുത്താന്‍ വിരാടിന് വേണ്ടത് 53 റണ്‍സ്!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ഏറ്റുമുട്ടുന്നത്. ബെംഗളൂരുവിന്റെ സ്വന്തം തട്ടകമായ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അഭിമാന ജയത്തിന് വേണ്ടിയാണ് ചെന്നൈ ഇറങ്ങുന്നത്.

അതേസമയം കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് പരാജയപ്പെട്ട് സീസണില്‍ നിന്ന് പുറത്തായിരുന്നു. 10 മത്സരങ്ങളില്‍ നിന്ന് രണ്ട് മത്സരങ്ങള്‍ മാത്രമാണ് ചെന്നൈക്ക് വിജയിക്കാന്‍ സാധിച്ചത്. നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ബെംഗളൂരു വിജയം തുടര്‍ന്ന് പോയിന്റ് ടേബിളില്‍ മുന്നേറാനാണ് ലക്ഷ്യമിടുന്നത്.

10 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെയാണ് ബെംഗളൂരു കിരീടത്തിലേക്ക് നടന്നടുക്കുന്നത്. ഇത്തവണ രജത് പാടിദാറിന്റെ നേതൃത്വത്തില്‍ ബെംഗളൂരു കിരീടം സ്വന്തമാക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിയെങ്കിലും മത്സരങ്ങളില്‍ വിരാട് കോഹ്‌ലി തന്നെയാണ് ബെംഗളൂരുവിന്റെ ശ്രദ്ധാകേന്ദ്രം. നിലവില്‍ സീസണിലെ 10 മത്സരത്തില്‍ നിന്ന് 63.28 ആവറേജില്‍ 443 റണ്‍സാണ് വിരാട് നേടിയത്. സീസണിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള വിരാടിന് ഇനി 62 റണ്‍സ് നേടിയാല്‍ ഒന്നാം സ്ഥാനക്കാരനായ സായി സുദര്‍ശനെ മറികടന്ന് ഓറഞ്ച് ക്യാപ് നേടാനും സാധിക്കും.

ഇതുവരെ ഐ.പി.എല്ലില്‍ 254 ഇന്നിങ്‌സില്‍ നിന്ന് 8447 റണ്‍സാണ് വിരാട് നേടിയത്. ചെന്നൈയ്‌ക്കെതിരെ ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും വിരാടിന് സാധിക്കും. മത്സരത്തില്‍ വെറും 59 റണ്‍സ് നേടാന്‍ സാധിച്ചാല്‍ ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യമായി 8500 റണ്‍സ് നേടുന്ന താരമാകാന്‍ വിരാടിന് സാധിക്കും. നിലവില്‍ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം വിരാട് കോഹ്‌ലി തന്നെയാണ്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, ഇന്നിങ്‌സ്, റണ്‍സ്

വിരാട് കോഹ്‌ലി – 254 – 8447

രോഹിത് ശര്‍മ – 267 – 6921

ശിഖര്‍ ധവാന്‍ – 221 – 6769

ഡേവിഡ് വാര്‍ണര്‍ – 184 – 6565

സുരേഷ് റെയ്‌ന – 200 – 5528

ഇതിന് പുറമെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കാന്‍ ഒരു ഫിഫ്റ്റി മാത്രമാണ് വിരാടിന് വേണ്ടത്. ഈ നേട്ടത്തില്‍ ഓസീസ് താരം ഡേവിഡ് വാര്‍ണറിനൊപ്പമെത്താനാണ് വിരാടിന് സാധിക്കുക. നിലവില്‍ വിരാട് 61 അര്‍ധ സെഞ്ച്വറിയാണ് നേടിയത്. വാര്‍ണറിന് 62 അര്‍ധ സെഞ്ച്വറിയാണുള്ളത്.

Content Highlight: IPL 2025: Virat Kohli Need 53 Runs To Complete 8500 Runs In IPL

We use cookies to give you the best possible experience. Learn more