| Monday, 5th May 2025, 11:43 pm

ഇല്ലാതായത് സണ്‍റൈസേഴ്‌സിന്റെ പ്ലേ ഓഫ് മോഹങ്ങള്‍; ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമം എന്തുകൊണ്ട് ഉപയോഗിച്ചില്ല?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്നിങ്‌സിന് പിന്നാലെ മഴയെത്തുകയും സാഹചര്യം പ്രതികൂലമായതോടെ മത്സരം ഉപേക്ഷിക്കുകയുമായിരുന്നു. ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.

സീസണില്‍ മുമ്പോട്ടുള്ള കുതിപ്പിന് ഈ മത്സരത്തില്‍ വിജയിക്കേണ്ടത് സണ്‍റൈസേഴ്‌സിനെ സംബന്ധിച്ച് അനിവാര്യമായിരുന്നു. പരാജയപ്പെട്ടാല്‍ പുറത്താകുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഇതോടെ പരാജയപ്പെടാതെ തന്നെ പുറത്തായി.

ഈ മത്സരത്തില്‍ എന്തുകൊണ്ട് ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമം ഉപയോഗിച്ചില്ല എന്ന സംശയം ആരാധകരില്‍ ചിലര്‍ക്കെങ്കിലുമുണ്ടായിരിക്കും. സണ്‍റൈസേഴ്‌സിന്റെ ഭാവി തന്നെ നിര്‍ണായകമായ മത്സരത്തില്‍ മഴനിയമത്തിലൂടെ വിജയികളെ കണ്ടെത്താന്‍ സാധിക്കുമായിരുന്നില്ലേ എന്നാണ് ഇവരുടെ ചോദ്യം.

എന്നാല്‍ എന്തുകൊണ്ടാണ് ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമം ഉപയോഗിക്കാതിരുന്നത്? മത്സരത്തിന്റെ നിലവിലെ സാഹചര്യത്തില്‍ ഈ നിയമം ഉപയോഗിക്കാന്‍ സാധിക്കില്ല എന്നതുതന്നെ കാരണം.

ടി-20യില്‍ ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമം പ്രാവര്‍ത്തികമാകണമെങ്കില്‍ ഇരു ടീമുകളും ഏറ്റവും ചുരുങ്ങിയത് അഞ്ച് ഓവറെങ്കിലും ബാറ്റ് ചെയ്തിരിക്കണം (ഏകദിനത്തില്‍ ഇത് 20 ഓവര്‍ വീതം). കൊല്‍ക്കത്ത ഒറ്റ ഓവര്‍ മാത്രമേ ബാറ്റ് ചെയ്തിരുന്നുള്ളൂ എന്ന കാരണത്താലാണ് ഈ നിയമം ഉപയോഗിക്കാന്‍ സാധിക്കാതെ പോയത്.

ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമത്തെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ചെയ്യുക.

നിലവില്‍ 11 മത്സരത്തില്‍ നിന്നും മൂന്ന് ജയത്തോടെ ഏഴ് പോയിന്റാണ് സണ്‍റൈസേഴ്‌സിനുള്ളത്. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കുകയും മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കണക്കിലെടുക്കയും ചെയ്ത് ആദ്യ നാലില്‍ കടന്നുകൂടാനുള്ള അവസരം ഓറഞ്ച് ആര്‍മിക്കുണ്ടായിരുന്നു. എന്നാല്‍ ഈ മത്സരം സമനിലയില്‍ അവസാനിച്ചതോടെ ടീമിന്റെ മുന്നോട്ടുള്ള യാത്രയും അവസാനിച്ചു.

ഇനിയുള്ള മൂന്ന് മത്സരത്തിലും വിജയിച്ചാലും സണ്‍റൈസേഴ്‌സിന് 13 പോയിന്റ് മാത്രമേ നേടാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ ടോപ്പ് ഫോറിലുള്ള എല്ലാ ടീമുകള്‍ക്കും 14 പോയിന്റുള്ളതിനാല്‍ തന്നെ സണ്‍റൈസേഴ്‌സിന് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്.

പ്ലേ ഓഫ് മോഹങ്ങള്‍ അവസാനിച്ചതോടെ ശേഷിക്കുന്ന മത്സരങ്ങള്‍ വിജയിച്ച് പടിയിറങ്ങാനാകും സണ്‍റൈസേഴ്‌സ് ഒരുങ്ങുന്നത്.

പ്ലേ ഓഫില്‍ പ്രവേശിക്കാനായില്ലെങ്കിലും പ്ലേ ഓഫ് സ്വപ്‌നം കാണുന്ന ടീമുകളുടെ ആ സ്വപ്‌നം തല്ലിക്കെടുക്കെടുത്താന്‍ സണ്‍റൈസേഴ്‌സിന് സാധിക്കും. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവര്‍ക്കെതിരെയാണ് പാറ്റ് കമ്മിന്‍സിനും സംഘത്തിനും ഇനി മത്സങ്ങളുള്ളത്.

Content Highlight: IPL 2025: SRH vs DC: Why DLS Method is n0t used?

Latest Stories

We use cookies to give you the best possible experience. Learn more