| Friday, 18th April 2025, 10:00 pm

പരിക്ക് കാരണം സഞ്ജു പുറത്താകുമോ? കാര്യങ്ങള്‍ ഇങ്ങനെ...

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ കഴിഞ്ഞ മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനോട് പരാജയപ്പെട്ടിരുന്നു. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് വിജയിച്ചുകയറിയത്. ഈ ജയത്തിന് പിന്നാലെ ടീം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

മത്സരത്തില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പരിക്കിനെ തുടര്‍ന്ന് പുറത്തായിരുന്നു.
19 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 31 റണ്‍സ് നേടിയാണ് സഞജു പുറത്തായത്. ഇപ്പോള്‍ താരത്തിന്റ പരിക്കിനെക്കുറിച്ച് സംസാരിക്കുകയാണ് പരിശാലകന്‍ രാഹുല്‍ ദ്രാവിഡ്.

‘സഞ്ജുവിന് നന്നായി വേദന അനുഭവപ്പെട്ടു, അദ്ദേഹം ഇന്ന് ചില സ്‌കാനുകള്‍ ചെയ്തു, ആ സ്‌കാനുകളുടെ ഫലങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. സ്‌കാനുകളെക്കുറിച്ചും പരിക്കിന്റെ തീവ്രതയെക്കുറിച്ചും കുറച്ചുകൂടി വ്യക്തത ലഭിച്ചുകഴിഞ്ഞാല്‍, മുന്നോട്ട് പോകാന്‍ ഞങ്ങള്‍ ഒരു തീരുമാനം എടുക്കും, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം,’ ദ്രാവിഡ് പറഞ്ഞു.

ദല്‍ഹിക്കെതിരായ മത്സരത്തിന് ശേഷം സഞ്ജുവും സംസാരിച്ചിരുന്നു.

‘കുഴപ്പമൊന്നുമില്ല,’ ഇവിടെ തിരിച്ചുവന്ന് ബാറ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. നാളെ നമുക്ക് അത് നിരീക്ഷിച്ച് കാര്യങ്ങള്‍ എങ്ങനെയാണെന്ന് നോക്കാം,’ സഞജു പറഞ്ഞു.

സീസണ്‍ തുടങ്ങിയ മുതല്‍ സാംസണ്‍ പരിക്കിന്റെ പിടിയിലാകുന്നത് ഇത് രണ്ടാം തവണയാണ്. സഞ്ജുവിന്റെ അഭാവത്തില് ആദ്യ മൂന്ന് മത്സരത്തില്‍ റിയാന്‍ പരാഗാണ് റോയല്‍സിനെ നയിച്ചത്. അതില്‍ ഒരു വിജയം മാത്രമാണ് രാജസ്ഥാന് നേടാന്‍ സാധിച്ചത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ എട്ടാം സ്ഥാനത്താണ് രാജസ്ഥാന്‍. നാല് പോയിന്റ് മാത്രമാണ് ടീമിന് നേടാന്‍ സാധിച്ചത്.

Content Highlight: IPL 2025: Sanju Samson’s Injury Latest Update

Latest Stories

We use cookies to give you the best possible experience. Learn more