ഐ.പി.എല്ലില്‍ ബെംഗളൂരുവും ഹൈദരാബാദും തമ്മിലുള്ള മത്സരം എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ബെംഗളൂരു ഇറങ്ങുമ്പോള്‍ സണ്‍റൈസേഴ്സ് സീസണിലെ ആശ്വാസ ജയമാണ് നോട്ടമിടുന്നത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങളില്‍ ജയം നേടി സീസണിന് വിരാമമിടാനാവും കമ്മിന്‍സും സംഘവും ആഗ്രഹിക്കുന്നത്. മാത്രമല്ല ഈ മത്സരത്തില്‍ വിജയിച്ച് ക്വാളിഫയറിലേക്ക് സ്ഥാനമുറപ്പിക്കാനാണ് ബെംഗളൂരു ലക്ഷ്യം വെക്കുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബോള്‍ ചെയ്യാനാണ് തീരുമാനിച്ചത്. ക്യാപ്റ്റന്‍ രജത് പാടിദാറില്ലാതെയാണ് ബെംഗളൂരു കളത്തിലിറങ്ങുന്നത്. അതേസമയം ജിതേഷ് ശര്‍മയെയാണ് ക്യാപ്റ്റന്‍സിയും വിക്കറ്റ് കീപ്പിങ്ങും ബെംഗളൂരു ഏല്‍പ്പിച്ചത്. ബെംഗളൂരിന് വേണ്ടി ക്യാപ്റ്റനാകുന്ന ഒമ്പതാമനാണ് ജിതേഷ്.
രാഹുല്‍ ദ്രാവിഡ് (14 മത്സരങ്ങള്‍)
കെവിന്‍ പീറ്റേഴ്‌സണ്‍ (6 മത്സരങ്ങള്‍)
അനില്‍ കുംബ്ലെ (26 മത്സരങ്ങള്‍)
ഡാനിയേല്‍ വെട്ടോറി (22 മത്സരങ്ങള്‍)
വിരാട് കോഹ്ലി (143 മത്സരങ്ങള്‍)
ഷെയ്ന്‍ വാട്‌സന്‍ (3 മത്സരങ്ങള്‍)
ഫാഫ് ഡു പ്ലെസിസ് (42 മത്സരങ്ങള്‍)
രജത് പട്ടീദാര്‍ (11 മത്സരങ്ങള്‍)
ജിതേഷ് ശര്‍മ (ആദ്യ മത്സരം)
നിലവില്‍ മത്സരത്തില്‍ നാല് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഹെദരാബാദ് 54 റണ്‍സാണ് നേടിയത്. ഓപ്പണര്‍ അഭിഷേക് ശര്‍മയെ 34 റണ്‍സിനാണ് ലുംഗി എങ്കിടി സാള്‍ട്ടിന്റെ കയ്യിലെത്തിച്ചത്. 17 പന്തില്‍ മൂന്ന് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെയാണ് താരം പുറത്തായത്. അധികം വൈകാതെ ഭുവനേശ്വര്‍ കുമാര്‍ ട്രാവിസ് ഹെഡ്ഡിനെയും പറഞ്ഞയച്ചു. 10 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 17 റണ്‍സാണ് താരം നേടിയത്.
ഫില്‍ സാള്‍ട്ട്, വിരാട് കോഹ്ലി, മായങ്ക് അഗര്‍വാള്‍, ജിതേഷ് ശര്‍മ(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ലുങ്കി എന്‍ഗിഡി, സുയാഷ് ശര്‍മ
അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസന്‍, അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയ്ദേവ് ഉനദ്കട്ട്, ഇഷാന്‍ മലിംഗ