| Thursday, 15th May 2025, 6:20 pm

ഒന്നാമനാകാന്‍ വേണ്ടത് വെറും അഞ്ച് ബോള്‍; കളി ബെംഗളൂരുവിനോടാണെങ്കിലും കലിപ്പ് ഖലീലിനോട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവെച്ച ഐ.പി.എല്‍ മെയ് 17ന് (ശനി) പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് ബി.സി.സി.ഐ. ടൂര്‍ണമെന്റില്‍ കളിച്ചിരുന്ന പല വിദേശ താരങ്ങളും ഐ.പി.എല്‍ പുനരാരംഭിക്കുന്നതോടെ തിരിച്ചെത്തുന്നുണ്ട്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് 2025 ഐ.പി.എല്‍ വീണ്ടും ആരംഭിക്കുന്നത്. ബെംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയമാണ് മത്സരം.

പ്ലേ ഓഫ് സാധ്യതകള്‍ അസ്തമിച്ച കൊല്‍ക്കത്ത അഭിമാന ജയത്തിന് വേണ്ടിയാണ് കളത്തില്‍ ഇറങ്ങുന്നത്. മത്സരത്തില്‍ കൊല്‍ക്കത്തയുടെ സ്റ്റാര്‍ സ്പിന്‍ ബൗളര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരവും മുന്നിലുണ്ട്. വെറും അഞ്ച് ഡോട്ട് ബോളുകള്‍ സ്വന്തമാക്കിയാല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോള്‍ എറിയുന്ന താരമാക്കാന്‍ വരുണിന് സാധിക്കുക.

ഈ നേട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫാസ്റ്റ് ബൗളര്‍ ഖലീല്‍ അഹമ്മദിനെ മറികടക്കാനാണ് താരത്തിന് സാധിക്കുക. നിലവില്‍ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഖലീല്‍ 119 പന്തുകളാണ് ഡോട്ട് ചെയ്തത്.

2025 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോളുകള്‍ എറിഞ്ഞ താരം പന്ത് എന്ന ക്രമത്തില്‍

ഖലീല്‍ അഹമ്മദ് – 119 പന്തുകള്‍

വരുണ്‍ ചക്രവര്‍ത്തി – 115 പന്തുകള്‍

മുഹമ്മദ് സിറാജ് – 114 പന്തുകള്‍

പ്രസീദ് കൃഷ്ണ – 112 പന്തുകള്‍

സീസണില്‍ കൊല്‍ക്കത്തയ്ക്കു വേണ്ടി മികച്ച പ്രകടനമാണ് വരുണ്‍ ചക്രവര്‍ത്തി കാഴ്ചവെച്ചത്. 12 മത്സരങ്ങളില്‍ നിന്നും 17 വിക്കറ്റുകള്‍ സ്വന്തമാക്കി വിക്കറ്റ് വേട്ടക്കാരില്‍ അഞ്ചാമതാണ് താരം. 7.00 എന്ന എക്കണോമിയിലാണ് തരം പന്ത് എറിഞ്ഞത്.

അതേസമയം പതിനെട്ടാം സീസണില്‍ കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ ഒന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി എല്ലാ മേഖലയിലും മികച്ച പ്രകടനങ്ങളുമായാണ് ടീം മുന്നേറുന്നത്. വരും മത്സരങ്ങളില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബെംഗളൂരു ലക്ഷ്യം വെക്കുന്നില്ല.

നിലവില്‍ ബെംഗളൂരു 16 പോയിന്റുമായി പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. 11 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും മൂന്ന് തോല്‍വിയുമാണ് ടീമിനുള്ളത്.

Content Highlight: IPL 2025: RCB VS KKR: Varun Chakravarthy Need Five Dot Balls To Achieve Great Record In IPL 2025

We use cookies to give you the best possible experience. Learn more