| Wednesday, 7th May 2025, 6:14 pm

ഇവന്‍ ചെന്നൈയുടെ ബ്രഹ്മാസ്ത്രം; മുന്നിലുള്ള വിന്‍ഡീസ് കരുത്തന്റെ റെക്കോഡ് തൂക്കാന്‍ ജഡ്ഡുവിന് വേണ്ടത് വെറും...

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. സീസണില്‍ നിന്ന് ആദ്യം പുറത്തായ ടീമെന്ന ടൈറ്റിലുമായി അഭിമാന വിജയത്തിന് വേണ്ടിയാണ് ചെന്നൈ കളത്തിലിറങ്ങുന്നത്.

തുടര്‍ച്ചയായ നാല് തോല്‍വിയുമായി 10ാം സ്ഥാനത്തുള്ള ധോണിയും സംഘവും ഇന്ന് കൊല്‍ക്കത്തയുടെ തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ പ്രധാന ശ്രദ്ധാകേന്ദ്രം സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്.

ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോഡാണ് താരത്തെ കാത്തിരിക്കുന്നത്. ചെന്നൈക്ക് വേണ്ടി ടി-20യില്‍ 150 വിക്കറ്റ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിക്കുക. അതിനായി വെറും ഒരു വിക്കറ്റ് ദൂരം മാത്രമാണ് ജഡ്ഡുവിനുള്ളത്.

നിലവില്‍ ചെന്നൈക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാണ് ജഡേജ. വിന്‍ഡീസ് സൂപ്പര്‍ താരം ഡ്വെയ്ന്‍ ബ്രാവോയാണ് ഈ നേട്ടത്തില്‍ ഒന്നാമന്‍. സീസണ്‍ അവസാനിക്കും മുമ്പ് അഞ്ച് വിക്കറ്റ് നേടിയാല്‍ ജഡേജക്കും ഈ നേട്ടത്തില്‍ ഒന്നാമനാകാം.

ചെന്നൈക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരം

ഡ്വെയ്ന്‍ ബ്രാവോ – 154

രവീന്ദ്ര ജഡേജ – 149*

രവിചന്ദ്രന്‍ അശ്വിന്‍ – 125

ആല്‍ബി മോര്‍ക്കല്‍ – 91

ഇന്ന് നടക്കുന്ന മത്സരത്തില്‍ ജഡേജ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്. നിലവില്‍ ടീമിന് വേണ്ടി 11 മത്സരങ്ങളില്‍ നിന്ന് 246 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് ജഡേജ സ്വന്തമാക്കിയത്. 8.53 എക്കോണമിയിലും 35.14 ആവറേജിലുമാണ് താരം സീസണില്‍ ബൗള്‍ ചെയ്തത്.

അതേസമയം രാജസ്ഥാന്‍ റോയല്‍സിനെതിരെ ഒരു റണ്‍സിന്റെ വിജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിക്കാന്‍ വിജയം അനിവാര്യമാണ്. 11 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 11 പോയിന്റാണ് കൊല്‍ക്കത്തയ്ക്കുള്ളത്.

Content Highlight: IPL 2025: Ravindra Jadeja Need One Wicket To Complete 150 Wickets For CSK

We use cookies to give you the best possible experience. Learn more