ഐ.പി.എല്‍ പതിനെട്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. കരുത്തരായ പഞ്ചാബിനെ അവരുടെ തട്ടകമായ മുല്ലാന്‍പൂരില്‍ 60 പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിനാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്. ബെംഗളൂരു ക്വാളിഫയറില് നേടുന്ന ഏറ്റവും വലിയ വിജയമാണിത്.
ഐ.പി.എല്‍ ചരിത്രത്തില്‍ ബെംഗളൂരു ക്വാളിഫയറില് നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ഇതുവരെ ടൂര്‍ണമെന്റില്‍ കിരീടം നേടാന്‍ സാധിക്കാത്ത ബെംഗളൂരുവിന് കിരീടം ചൂടാന്‍ ഇനി വെറും ഒരു വിജയത്തിന്റെ ദൂരം മാത്രമാണുള്ളത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ പഞ്ചാബിനെ 101 റണ്‍സില്‍ ഒതുക്കുകയായിരുന്നു ബെംഗളൂരു. മറുപടി ബാറ്റിങ്ങില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍.സി.ബി 106 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ഇതോടെ ഒരു സൂപ്പര്‍ നേട്ടവും ബെംഗളൂരു ക്യാപ്റ്റന്‍ രജത് പാടിദാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെ ടീമിനെ ഫൈനലില്‍ എത്തിക്കുന്ന ഇന്ത്യന്‍ താരമാകാനാണ് രജത് പാടിദാറിന് സാധിച്ചത്. നേരത്തെ ഈ നേട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്. ധോണി നേടിയിരുന്നു. ശേഷം മുംബൈ നായകന്‍ രോഹിത് ശര്‍മയും ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി ഹര്‍ദിക് പാണ്ഡ്യയും സക്‌സസ്ഫുള്‍ ക്യാപ്റ്റന്‍മാരുടെ ലിസ്റ്റില്‍ പേര് എഴുതിച്ചേര്‍ത്തു.
എം.എസ്. ധോണി – 2010
രോഹിത് ശര്‍മ – 2013
ഹര്‍ദിക് പാണ്ഡ്യ – 2022
രജത് പാടിദര്‍ – 2025
മാത്രമല്ല ഐ.പി.എല്ലില്‍ കൂടുതല്‍ തവണ ഫൈനലില്‍ എത്തുന്ന മൂന്നാമത്തെ ടീമാകാനും ബെംഗളൂരുവിന് സാധിച്ചു. ഈ ലിസ്റ്റില്‍ മുന്നിലുള്ളത് ചെന്നൈയാണ്. 10 തവണയാണ് ചെന്നൈ ഫൈനലില്‍ എത്തുന്നത്. രണ്ടാം സ്ഥാനത്തുള്ള മുംബൈ ആറ് തവണയും ഫൈനലിലെത്തി. ബെംഗളൂരു ഇത് നാലാം തവണയാണ് ഐ.പി.എല്‍ ഫൈനലില്‍ എത്തുന്നത്.
Content Highlight: IPL 2025: Rajat Patidar In Great Record Achievement In Captaincy