| Friday, 18th April 2025, 11:58 pm

ബെംഗളൂരിന് തുണയായത് ഡേവിഡ്; നിന്നും നാഴികകല്ല് പിന്നിട്ട് ക്യാപ്റ്റനും!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും ആണ് ഏറ്റുമുട്ടുന്നത്. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മഴമൂലം ഏറെ വൈകിയ മത്സരം 14 ഓവറുകളായി ചുരുക്കിയിരിക്കുകയാണ്.

ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിന്റെ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് നേടിയത്. മധ്യനിരയില്‍ ഇറങ്ങിയ ഓള്‍ റൗണ്ടര്‍ ടിം ടേവിഡിന്റെ മിന്നും പ്രകടനത്തിലാണ് ബെംഗളൂരു സ്‌കോര്‍ ഉയര്‍ത്തിയത്. 26 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെയാണ് താരം ടീമിനെ സഹയിച്ചത്.

ഡേവിഡിന് പുറമെ സ്‌കോര്‍ ഉയര്‍ത്തിയത് ക്യാപ്റ്റന്‍ രജത് പാടിദറാണ്. 18 പന്തില്‍ ഒരു സിക്‌സും ഫോറും ഉള്‍പ്പെടെ 28 റണ്‍സ് നേടിയാണ് താരം പുറത്തായത്. എന്നിരുന്നാലും ഒരി തകര്‍പ്പന്‍ നാഴികകല്ല് പൂര്‍ത്തിയാക്കിയാണ് താരം കളം വിട്ടത്. ഐ.പി.എല്ലില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. ബാറ്റിങ്ങില്‍ ബെംഗളൂരുവിന്റെ മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ സാധിച്ചില്ലായിരുന്നു.

ബെംഗളൂരുവിന് വമ്പന്‍ തിരിച്ചടി നല്‍കിയാണ് പഞ്ചാബ് തങ്ങളുടെ ബൗളിങ് അറ്റാക്ക് തുടങ്ങിയത്. ആദ്യം ടീമിന് നഷ്ടമായത് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ ആണ് ആദ്യ ഓവറിലെ നാലാം പന്തില്‍ അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ ജോഷ് ഇംഗ്ലിസിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. നാല് പന്തില്‍ ഒരു ഫോര്‍ ഉള്‍പ്പെടെ നാല് റണ്‍സ് ആണ് താരം നേടിയത്.

മൂന്നാം ഓവറില്‍ വിരാട് കോഹ്‌ലിയെയും പുറത്താക്കിക്കൊണ്ട് അര്‍ഷ്ദീപ് സ്‌ട്രൈക്ക് തുടരുന്നു. മൂന്നു പന്തില്‍ ഒരു റണ്‍സ് മാത്രമാണ് വിരാടിന് നേടാന്‍ സാധിച്ചത്. ശേഷം പഞ്ചാബിന് വേണ്ടി സേവിയര്‍ ബാര്‍ട്‌ലെറ്റ് എത്തി ലിയാം ലിവിങ്സ്റ്റണേയും (നാല് റണ്‍സ്) പുറത്താക്കി മിന്നും പ്രകടനമാണ് നടത്തിയത്.

ബെംഗളൂരുവിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച ക്യാപ്റ്റന്‍ രജത് 18 പന്തില്‍ നിന്ന് 23 റണ്‍സ് നേടി പുറത്താക്കുകയായിരുന്നു. സൂപ്പര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലിന്റെ പന്തിലാണ് താരം കുടുങ്ങിയത്. ടോപ്പ് ഓര്‍ഡറില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചത് ക്യാപ്റ്റന്‍ മാത്രമായിരുന്നു.

ശേഷം ഇറങ്ങിയ ജിതേഷ് ശര്‍മ, ക്രൂണാല്‍ പാണ്ഡ്യ എന്നിവര്‍ ടീമിന് നിരാശ സമ്മാനിച്ചാണ് പുറത്തായത്. ഇമ്പാക്ട് ആയി ഇറങ്ങിയ മനോജ് ഭണ്ടാജ് ഒരു റണ്‍സിനും പുറത്തായി.

പഞ്ചാബിന് വേണ്ടി മാര്‍ക്കോ യാന്‍സനും യൂസി ചഹലും മിന്നും പ്രകടനമാണ് നടത്തിയത്. മൂന്ന് ഓവറില്‍ നിന്ന് 10 റണ്‍സ് വഴങ്ങി യാന്‍സന്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ചഹല്‍ 11 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നേടി. അര്‍ഷ്ദീപ് മൂന്നോവറില്‍ നിന്ന് 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും ഹര്‍പ്രീത് ബ്രാര്‍ രണ്ട് ഓവറില്‍ നിന്ന് രണ്ട് വിക്കറ്റും നേടി, സേവിയര്‍ ഒരു വിക്കറ്റും അക്കൗണ്ടിലാക്കി.

നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് എട്ട് ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സാണ് നേടിയത്.

പഞ്ചാബിന്റെ പ്ലെയിങ് ഇലവന്‍

പ്രിയാന്‍ഷ് ആര്യ, നേഹല്‍ വാധേര, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിങ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്‌റ്റോയിനിസ്, മാര്‍ക്കോ യാന്‍സന്‍, ഹര്‍പ്രീത് ബ്രാര്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍

ബെംഗളൂരുവിന്റെ പ്ലെയിങ് ഇലവന്‍

ഫിലിപ്പ് സാള്‍ട്ട്, വിരാട് കോഹ്‌ലി, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ, യാഷ് ദയാല്‍

Content Highlight: IPL 2025: Rajat Patidar Complete 1000 Runs In IPL

We use cookies to give you the best possible experience. Learn more