ഐ.പി.എല്ലില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാനഘട്ട മത്സരത്തിന് ഇറങ്ങുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായ ബെംഗളൂരുവിനെതിരെയാണ് റിഷബ് പന്തും സംഘവും ആശ്വാസ വിജയത്തിനായി ഇറങ്ങുന്നത്.
അതേസമയം ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ ബെംഗളൂരു പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്യും. മത്സരത്തില്‍ ലഖ്‌നൗവിന്റെ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിന് ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനുള്ള അവസരം കൂടിയുണ്ട്.
ഐ.പി.എല്‍ 2025ലെ പവര്‍പ്ലേയില്‍ (1-6 ഓവറുകള്‍) ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമാകാനാണ് മിച്ചലിന് സാധിക്കുക. ഇതിനായി വെറും നാല് സിക്‌സറുകളാണ് താരത്തിന് വേണ്ടത്. നിലവില്‍ ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാന്‍ സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാള്‍ 22 സിക്‌സുകള്‍ നേടി ഒന്നാമനാണ്.
യശസ്വി ജെയ്‌സ്വാള്‍ (രാജസ്ഥാന്‍ റോയല്‍സ്) – 22
മിച്ചല്‍ മാര്‍ഷ് (ലഖ്‌നൗ) – 19
അജിന്‍ക്യ രഹാനെ (കൊല്‍ക്കത്ത) – 15
സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത) – 15
ഈ സീസില്‍ 12 മത്സരങ്ങളില്‍ നിന്ന് 560 റണ്‍സാണ് താരം നേടിയത്. 117 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 167.85 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് മാര്‍ഷ് സ്‌കോര്‍ ചെയ്തത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയാണ് സീസണില്‍ ലഖ്‌നൗവിന് വേണ്ടി താരം സ്‌കോര്‍ നേടിയത്.
ക്യാപ്റ്റസിയും ബാറ്റിങ്ങിലും ഒരുപോലെ പരാജയപ്പെട്ട റിഷബ് പന്തിന് ടീമിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കാത്തതും എടുത്തു പറയേണ്ടതാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയായ 27 കോടി രൂപയ്ക്ക് ഒരു രീതിയിലും കൂറ് പുലര്‍ത്താന്‍ താരത്തിന് സാധിച്ചില്ല. സീസണിലെ 13 മത്സരങ്ങളില്‍ നിന്ന് വെറും 151 റണ്‍സ് മാത്രമാണ് താരം നേടിയത്. 13.73 എന്ന മോശം ആവറേജിലാണ് താരത്തിന്റെ പ്രകടനം.
Content Highlight: IPL 2025: LSG VS RCB: Mitchell Marsh Need Three Sixes For Surpass Yashasvi Jaiswal