ഐ.പി.എല്ലില്‍ ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ലക്‌നൗവിന്റെ തട്ടകമായ ഏകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. തങ്ങളുടെ രണ്ടാം മത്സരത്തിന് കളത്തില്‍ ഇറങ്ങിയ പഞ്ചാബ് ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്.
ബൗളിങ്ങില്‍ പ്രിന്സ് യാദവിനെ മാറ്റി മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് ഇലവനില്‍ എല്‍.എസ്.ജി ഉള്‍പ്പെടുത്തിയത്. അതേസമയം പഞ്ചാബ് ഇലവനില്‍ അസ്മത്തുള്ള ഒമര്‍സായിയെ മാറ്റി ലോക്കി ഫെര്‍ഗൂസനെയാണ് തെരഞ്ഞെടുത്തത്. ബൗളിങ്ങില്‍ കരുത്ത് കാണിക്കാന്‍ തന്നെയാണ് ക്യാപ്റ്റന്‍ അയ്യരിന്റെ ലക്ഷ്യം.
Lockie Ferguson
മിച്ചല്‍ മാര്‍ഷ്, ഏയ്ഡ്ന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോണി, ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ഷര്‍ദുല്‍ താക്കൂര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ദിവ്‌ഗേഷ് സിങ്
പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്‌റ്റോയിനിസ്, ശശങാങ്ക് സിങ്, സൂര്യാന്‍ഷ് ഷെഡ്ജ്, മാര്‍കോ യാന്‍സെന്‍, യുസ്വേന്ദ്ര ചഹല്‍, ലോക്കി ഫെര്‍ഗൂസന്‍, അര്‍ഷ്ദീപ് സിങ്
Content Highlight: IPL 2025: LSG VS PBKS Match Update