| Tuesday, 22nd April 2025, 8:50 pm

വെടിക്കെട്ട് ഫിഫ്റ്റിയില്‍ ചെന്നെത്തിയത് കോഹ്‌ലിയും പൂരനുമുള്ള വമ്പന്‍ റെക്കോഡ് ലിസ്റ്റില്‍; ഇവന്‍ ദല്‍ഹിയുടെ പുപ്പുലി!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ലഖ്‌നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്‌റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി നിലവില്‍ ബൗള്‍ ചെയ്യാനാണ് തീരുമാനിച്ചത്.

നിലവില്‍ 12 ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് ആണ് ലഖ്‌നൗ നേടിയത്. ടീം സ്‌കോര്‍ 87 നില്‍ക്കവേയാണ് ലഖ്‌നൗവിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 33 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമിനെയാണ് എല്‍.എസ്.ജിക്ക് ആദ്യം നഷ്ടപ്പെട്ടത്. ദുഷ്മന്ത ചമീരയുടെ പന്തില്‍ ട്രിസ്റ്റ്ന്‍ സ്റ്റബ്‌സിന്റെ കൈയില്‍ ആവുകയായിരുന്നു മാര്‍ക്രം.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. 2025 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടുന്ന രണ്ടാമത്തെ താരമാകാനാണ് മാര്‍ക്രമിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഒന്നാമത് ആയിട്ടുള്ളത് ഗുജറാത്തിന്റെ സായി സുദര്‍ശനാണ്. മാത്രമല്ല മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂരന്‍, വിരാട് കോഹ്‌ലി, യശ്വസി ജയ്‌സ്വാള്‍ എന്നിവര്‍ക്കൊപ്പമാണ് താരം റെക്കോഡ് ലിസ്റ്റില്‍ ഇടം പിടിച്ചത്.

2025 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടുന്ന  താരങ്ങള്‍

സായി സുദര്‍ശന്‍ – 5

എയ്ഡന്‍ മാര്‍ക്രം – 4*

മിച്ചല്‍ മാര്‍ഷ് – 4

നിക്കോളാസ് പൂരന്‍ – 4

വിരാട് കോഹ്‌ലി – 4

യശ്വസി ജയ്‌സ്വാള്‍ – 4

എയ്ഡന്‍ മാര്‍ക്രമിന് പുറമേ ടീമിന് നഷ്ടമായത് നിക്കോളാസ് പൂരനെയാണ് കഴിഞ്ഞ മത്സരങ്ങളില്‍ മിന്നും പ്രകടനം കാഴ്ചവച്ച താരത്തിന് ഡല്‍ഹിക്ക് എതിരെ 5 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികള്‍ അടക്കം 9 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. നിലവില്‍ ക്രീസില്‍ തുടരുന്നു തുടരുന്നത് 38 റണ്‍സ് നേടിയ മിച്ചല്‍ മാഷും അബ്ദുല്‍ സമദും ആണ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

എയ്ഡന്‍ മര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഡേവിഡ് മില്ലര്‍, ശര്‍ദുല്‍ താക്കൂര്‍, ദിഗ്‌വേഷ് സിങ് റാത്തി, രവി ബിഷ്‌ണോയ്, അവേഷ് ഖാന്‍, പ്രിന്‍സ് യാദവ്

ദല്‍ഹി ക്യാപിറ്റല്‍സ് പ്ലെയിങ് ഇലവന്‍

അഭിഷേക് പോരെല്‍, കരുണ് നായര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, ദുഷ്മന്ത ചമീര, മുകേഷ് കുമാര്‍

Content Highlight: IPL 2025: LSG VS DC: Aiden Markram In Great Record Achievement In 2025 IPL

We use cookies to give you the best possible experience. Learn more