ഐ.പി.എല്‍ 2025ലെ 56ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 156 റണ്‍സിന്റെ വിജയലക്ഷ്യവുമായി മുംബൈ ഇന്ത്യന്‍സ്. തങ്ങളുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ വില്‍ ജാക്‌സിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മുംബൈ പൊരുതാവുന്ന സ്‌കോറിലെത്തിയത്.
എന്നാല്‍ ഇതിലും ചെറിയ സ്‌കോറില്‍ മുംബൈ ഇന്ത്യന്‍സിനെ ഒതുക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സിന് സാധിക്കുമായിരുന്നു. മുംബൈ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ വില്‍ ജാക്‌സിനെ പുറത്താക്കാനുള്ള അവസരം ടൈറ്റന്‍സിനുണ്ടായിരുന്നു. മുഹമ്മദ് സിറാജെറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തില്‍ സായ് സുദര്‍ശന് ക്യാച്ച് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ വില്‍ ജാക്‌സ് സില്‍വര്‍ ഡക്കായി മടങ്ങുമായിരുന്നു.
എന്നാല്‍ ജീവന്‍ തിരിച്ചുകിട്ടയ വില്‍ ജാക്‌സ് അര്‍ധ സെഞ്ച്വറിയുമായി മുംബൈ ഇന്ത്യന്‍സിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയും ചെയ്തു.
ഇത് മാത്രമല്ല, പവര്‍ പ്ലേയില്‍ തന്നെ മറ്റ് രണ്ട് ക്യാച്ചുകളും ടീം കൈവിട്ടു. രവിശ്രിനിവാസന്‍ സായ് കിഷോറും മുഹമ്മദ് സിറാജുമാണ് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയത്.
ക്യാച്ചെടുക്കുന്നതില്‍ ടീം നിരാശപ്പെടുത്തിയതടെ ഒരു മോശം റെക്കോഡും ടൈറ്റന്‍സിനെ തേടിയെത്തി. ഈ സീസണില്‍ ഏറ്റവുമധികം തവണ ക്യാച്ച് നഷ്ടപ്പെടുത്തിയ ടീമുകളില്‍ രണ്ടാമതെത്തിയാണ് ടൈറ്റന്‍സ് ആരാധകരെ നിരാശപ്പെടുത്തിയത്.
(ടീം – ഡ്രോപ്പ്ഡ് ക്യാച്ച് എന്നീ ക്രമത്തില്‍)
രാജസ്ഥാന്‍ റോയല്‍സ് – 25
ഗുജറാത്ത് ടൈറ്റന്‍സ് – 24*
ചെന്നൈ സൂപ്പര്‍ കിങ്‌സ് – 21
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 19
ടീമിലെ മറ്റ് താരങ്ങള്‍ ക്യാച്ചുകളെടുക്കാന്‍ പാടുപെട്ടപ്പോള്‍ മൂന്ന് ക്യാച്ചുകളാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ സ്വന്തമാക്കിയത്. തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, നമന്‍ ധിര്‍ എന്നിവരെയാണ് ഗില്ലിന്റെ കൈകളിലൊതുങ്ങിയത്.
ഇതോടെ ഒരു നേട്ടവും ഗില്‍ സ്വന്തമാക്കി. ഒരു ഐ.പി.എല്‍ മാച്ചില്‍ ഏറ്റവുമധികം ക്യാച്ചുകള്‍ സ്വന്തമാക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് ഫീല്‍ഡര്‍ എന്ന നേട്ടമാണ് ക്യാപ്റ്റന്‍ തന്റെ പേരിലെഴുതിച്ചേര്‍ത്തത്.
(താരം – എതിരാളികള്‍ – ക്യാച്ച് – വര്‍ഷം എന്നീ ക്രമത്തില്‍)
റാഷിദ് ഖാന്‍ – മുംബൈ ഇന്ത്യന്‍സ് – 3 – 2022
ഷാരുഭ് ഖാന്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 3 – 2024
അര്‍ഷദ് ഖാന്‍ – പഞ്ചാബ് കിങ്‌സ് – 3 – 2025
ശുഭ്മന്‍ ഗില്‍ – മുംബൈ ഇന്ത്യന്‍സ് – 3 – 2025*
അതേസമയം, മുംബൈ ഉയര്‍ത്തിയ 156 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സ് നാല് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 19 റണ്‍സ് എന്ന നിലയിലാണ്. അഞ്ച് റണ്‍സ് നേടിയ സായ് സുദര്‍ശനാണ് മടഭങ്ങിയത്.
16 പന്തില്‍ ഒമ്പത് റണ്‍സുമായി ശുഭ്മന്‍ ഗില്ലും അഞ്ച് പന്തില്‍ മൂന്ന് റണ്‍സുമായി ജോസ് ബട്‌ലറുമാണ് ക്രീസില്‍.
മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ, റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, കോര്‍ബിന്‍ ബോഷ്, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അര്‍ഷദ് ഖാന്‍, സായ് കിഷോര്‍, ജെറാള്‍ഡ് കോട്‌സിയ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
Content Highlight: IPL 2025: GT vs MI: Shubman Gill now holds the record of most catches by a GT fielder in an IPL match