| Sunday, 30th March 2025, 4:37 pm

വെടിക്കെട്ട് വീരന്മാര്‍ നാലും മടങ്ങി; ഹൈദരാബാദിന് വമ്പന്‍ തിരിച്ചടി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സും സണ്‍ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ദല്‍ഹിയുടെ തട്ടകമായ വിശാഖപട്ടണത്തിലാണ് മത്സരം. ടോസ് നേടിയ ഓറഞ്ച് ആര്‍മി തങ്ങളുടെ ആദ്യ എവേ മത്സരത്തില്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

ആദ്യ മത്സരത്തില്‍ 66 റണ്‍സിന് രാജസ്ഥാന്‍ റോയല്‍സിനോട് ജയിച്ച ഹൈദരാബാദ് രണ്ടാം മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനോട് അഞ്ച് വിക്കറ്റിന് തോറ്റിരുന്നു.

ഒരു മാറ്റവുമായാണ് ഹൈദരാബാദ് മൂന്നാം മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. സിമര്‍ജിത് സിങ്ങിന് പകരക്കാരനായി ഉത്തര്‍പ്രദേശ് യുവതാരം സീഷന്‍ അന്‍സാരിയാണ് പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ടിട്ടിരിക്കുന്നത്.

അതേസമയം, ദല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ രണ്ടാം മത്സരത്തിനാണ് ഇറങ്ങുന്നത്. പുതിയ ക്യാപ്റ്റന്‍ അക്സര്‍ പട്ടേലിന് കീഴില്‍ ലഖ്നൗ വിനെതിരെ ഒരു റണ്‍സിന്റെ വിജയം കരസ്ഥമാക്കിയിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍ രാഹുല്‍ ദല്‍ഹിയുടെ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓറഞ്ച് ആര്‍മിക്ക് വമ്പന്‍ തിരിച്ചടിയാണ് നേരിട്ടത്. നിലവില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദ് ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുത്തിട്ടുണ്ട്. അഭിഷേക് ശര്‍മ(ഒരു പന്തില്‍ ഒന്ന്), ട്രാവിസ് ഹെഡ് (12 പന്തില്‍ 22), ഇഷാന്‍ കിഷന്‍(അഞ്ച് പന്തില്‍ രണ്ട്), നിതീഷ് കുമാര്‍ റെഡ്ഡി (രണ്ട് പന്തില്‍ 0) എന്നിവരുടെ വിക്കറ്റാണ് നഷ്ടപ്പെട്ടത്. ആദ്യ ഓവറിലെ അഞ്ചാം ബോളില്‍ വിപ്രജ് നിഗത്തിന്റെ ത്രോയാണ് ഓപ്പണര്‍ അഭിഷേകിനെ പുറത്താക്കിയത്. ക്യാപിറ്റല്‍സിനായി മറ്റ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത് മിച്ചല്‍ സ്റ്റാര്‍ക്കാണ്.

സണ്‍ റൈസേഴ്സ് ഹൈദരാബാദിന്റെ പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സീഷന്‍ അന്‍സാരി, ഹര്‍ഷന്‍ പട്ടേല്‍, മുഹമ്മദ് ഷമി

ദല്‍ഹി ക്യാപിറ്റല്‍സ് പ്ലെയിങ് ഇലവന്‍

ഫാഫ് ഡു പ്ലെസിസ്, ജെയ്ക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, അഭിഷേക് പോരല്‍, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ, മുകേഷ് ശര്‍മ.

Content Highlight: IPL 2025: DC vs SRH: Sunrisers Hyderabad Lost Their Four Wickets Against Delhi Capitals 

We use cookies to give you the best possible experience. Learn more