| Sunday, 1st June 2025, 1:06 pm

വിരാടൊന്നുമല്ല, ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവന്; വമ്പന്‍ പ്രസ്താവനയുമായി ഡേവിഡ് വാര്‍ണര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫൈനല്‍ ഉള്‍പ്പെടെ വാശിയേറിയ രണ്ട് മത്സരങ്ങളാണ് ഇനി ഐ.പി.എല്ലിന്റെ 18ാം സീസണില്‍ ബാക്കിയുള്ളത്. സീസണിനുടനീളം മികച്ച ഫോമില്‍ മുന്നേറിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇതിനകം തന്നെ ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.

കലാശപോരില്‍ ആരാണ് തങ്ങളുടെ എതിരാളികള്‍ എന്നറിയാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് പ്ലേ ബോള്‍ഡ് ആര്‍മി. ഇപ്പോള്‍ ഐ.പി.എല്‍ 2025ലെ ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആരാകാനാണ് സാധ്യതയെന്ന് പ്രവചിക്കുകയാണ് മുന്‍ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. ബെംഗളൂരു വിജയിക്കുമെന്നും ഹോസല്‍വുഡ് പ്ലെയര്‍ ഓഫ് ദി മാച്ച് ആകുമെന്നും വാര്‍ണര്‍ പറഞ്ഞു. ഒരു എക്‌സ് പോസ്റ്റിന് മറുപടി പറയുകയായിരുന്നു വാര്‍ണര്‍.

‘ആര്‍.സി.ബിയും ജോഷ് ഹേസല്‍വുഡുമാണ് മാന്‍ ഓഫ് ദി മാച്ച് എന്ന് ഞാന്‍ കരുതുന്നു,’ ഒരു എക്‌സ് പോസ്റ്റിന് മറുപടിയായി വാര്‍ണര്‍ പറഞ്ഞു.

പരിക്കിനെ തുടര്‍ന്ന് മാറിനിന്ന ജോഷ് ഹേസല്‍വുഡ് വമ്പന്‍ തിരിച്ചുവരവാണ് കാഴ്ചവെച്ചത്. പഞ്ചാബിനെതിരായ ആദ്യ ക്വാളിഫയറില്‍ 3.1 ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. 6.63 എന്ന എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ്.

ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്ത പഞ്ചാബിന്റെ ജോഷ് ഇംഗ്ലിസിനേയും (4) ക്യാപ്റ്റന്‍ ശ്രേയസ് അയ്യരേയും (2) മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ അസ്മത്തുള്ള ഒമര്‍സാസിയേയും (18) പുറത്താക്കിയത് ഹോസല്‍വുഡ്ഡാണ്.

അതേസമയം ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ പഞ്ചാബ് കിങ്സും മുംബൈയും തമ്മില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. പോരാട്ടത്തില്‍ വിജയിക്കുന്നവര്‍ കിരീടത്തിനായി ആര്‍.സി.ബിയെ നേരിടും. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ഫൈനലിനും വേദി.

Content Highlight: IPL 2025: David Warner selects Josh Hazlewood as Player of the Match IPL 2025

We use cookies to give you the best possible experience. Learn more