| Friday, 25th April 2025, 12:14 pm

ക്യാച്ചും വേണ്ട റണ്‍സും വേണ്ട, കളത്തിലിറങ്ങിയാല്‍ മാത്രം മതി; ധോണിയെ കാത്തിരിക്കുന്നത്...

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്ന് (വെള്ളി) നടക്കാനിരിക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരബാകുമാണ് ഏറ്റുമുട്ടുന്നത്. ചെന്നൈയിടെ തട്ടകമായ എം. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.

എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ആറ് തോല്‍വിയുമായാണ് ചെന്നൈ ഹൈദരാബാദിനെതിരെ ഇന്ന് കളത്തിലിറങ്ങുന്നത്. എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയം മാത്രമാണ് ഹൈദരാബാദിനുമുള്ളത്. അതേസമയം പോയിന്റ് ടേബിളില്‍ വിജയവഴിയിലേക്ക് തിരിച്ചെത്താനാണ് ഇരുവരും ഇന്ന് കച്ച മുറുക്കുന്നത്.

എം.എസ്. ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ ഇറങ്ങുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ധോണിയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ മൈല്‍സ്‌റ്റോണ്‍ കൂടിയാണ്. ടി-20യില്‍ 400 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ധോണിക്ക് സാധിക്കുക. നിലവില്‍ ഏറ്റവും കൂടുതല്‍ ടി-20 മത്സരം കളിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നാലാമതാണ് ധോണി. 456 മത്സരങ്ങള്‍ കളിച്ച രോഹിത് ശര്‍മയാണ് ഈ ലിസ്റ്റില്‍ ഒന്നാമന്‍.

 ഏറ്റവും കൂടുതല്‍ ടി-20 മത്സരം കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍

രോഹിത് ശര്‍മ – 456

ദിനേശ് കാര്‍ത്തിക് – 412

വിരാട് കോഹ്‌ലി – 407

എം.എസ്. ധോണി – 399

രവീന്ദ്ര ജഡേജ – 340

സുരേഷ് റെയ്‌ന – 336

ചെന്നൈ ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്വാദ് പരിക്കിനെ തുടര്‍ന്ന് പുറത്തായ ശേഷം ചെന്നൈയെ നയിക്കുന്ന ധോണി നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 134 റണ്‍സാണ് ധോണി നേടിയത്. 30 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 33.50 എന്ന ആവറേജുമാണ് ധോണിക്കുള്ളത്. 152.27 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

നിലവില്‍ ഐ.പി.എല്ലില്‍ മോശം പ്രകടനമാണ് ചെന്നൈ കാഴ്ചവെക്കുന്നത്. തങ്ങളുടെ മോശം സീസണിലൊന്നായി 2025 മാറുമ്പോള്‍ മങ്ങിയ പ്രതീക്ഷ മാത്രമാണ് ധോണിപ്പടയുടെ ആരാധകര്‍ക്ക് മുന്നിലുള്ളത്. അതേസമയം ഹൈദരാബാദ് രാജകീയമായാണ് സീസണ്‍ ആരംഭിച്ചതെങ്കിലും പിന്നീട് തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങി ചെന്നൈയുടെ കൂടെ അടിവാരത്തെത്തുകയായിരുന്നു.

Content Highlight: IPL 2025: CSK VS SRH: M.S Dhoni Is Waiting For Great Milestone In T-20

We use cookies to give you the best possible experience. Learn more