| Tuesday, 22nd April 2025, 11:24 pm

രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള ബി.ജെ.പി എം.എല്‍.എയുടെ ആരാപണം അടിസ്ഥാനരഹിതമെന്ന് ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‌സിനെതിരെ ബി.ജെ.പി എം.എല്‍.എ ജയ് ദീപ് ബിഹാനി ഉന്നയിച്ച ഒത്തുകളി ആരോപണം അടിസ്ഥാന രഹിതമെന്ന് ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍.

‘ആര്‍.സി.എ നിലവില്‍ പിരിച്ചുവിട്ടിരിക്കുന്നു. ഒരു അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു, തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍, ധാരാളം നാടകീയതകളും ആരോപണങ്ങളും ഉണ്ടാകുന്നു. എല്ലാവരും ശ്രദ്ധ ആഗ്രഹിക്കുന്നു മോശം ഘടകങ്ങളെ കളിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ബി.സി.സി.ഐക്ക് 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു അഴിമതി വിരുദ്ധ യൂണിറ്റ് ഉണ്ട്. ഈ ആരോപണങ്ങളില്‍ സത്യമില്ല,’ ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ലഖ്‌നൗവിനെതിരായ തോല്‍വിക്ക് ശേഷമാണ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ അഡ് ഹോക് കമ്മിറ്റി കണ്‍വീനര്‍ കൂടിയായ ബിഹാനി ആരോപണമുന്നയിച്ചത്. ന്യൂസ് 18 രാജസ്ഥാനില്‍ സംസാരിക്കവെയാണ് ടീമിനെതിരെ ആരോപണവുമായി എം.എല്‍.എ രംഗത്തുവന്നത്.

അവസാന ഓവറില്‍ വളരെ കുറച്ച് റണ്‍സ് മാത്രം ആവശ്യമുള്ളപ്പോള്‍ രാജസ്ഥാന്‍ എങ്ങനെയാണ് ഹോം ഗ്രൗണ്ടില്‍ തോറ്റതെന്ന് ചോദിച്ചുകൊണ്ടാണ് ബിഹാനി ആരോപണങ്ങള്‍ ഉന്നയിച്ചത്.

2013ല്‍ രാജസ്ഥാന്‍ റോയല്‍സ് ഒത്തുകളിയില്‍ ശിക്ഷിക്കപ്പെട്ട കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സീസണില്‍ ഐ.പി.എല്‍ നടത്തിപ്പില്‍ ആര്‍.സി.എയെ പങ്കാളികളാക്കാന്‍ ഫ്രാഞ്ചൈസി അനുവദിക്കുന്നില്ലെന്നും ബി.ജെ.പി എം.എല്‍.എ ആരോപിച്ചിരുന്നു.

ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റും രംഗത്ത് വന്നിരുന്നു. ബിഹാനിയുടെ പ്രസ്താവനകള്‍ തെറ്റും, അടിസ്ഥാനരഹിതവും, യാതൊരു തെളിവുമില്ലാത്തതും ആണെന്ന് രാജസ്ഥാന്‍ മാനേജ്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദീപ് റോയ് പറഞ്ഞതായി എന്‍.ടി.വി. സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlight: IPL 2025: BCCI says BJP MLA’s allegations against Rajasthan Royals are baseless

We use cookies to give you the best possible experience. Learn more