| Thursday, 24th April 2025, 12:19 pm

സഞ്ജു ഇല്ലെന്ന് വെച്ച് സന്തോഷിക്കേണ്ട; ബെംഗളൂരുവിന് മുന്നറിയിപ്പുമായി റായിഡു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്ന് (വ്യാഴം) നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് ഇന്ന് നേരിടുന്നത്. വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെ രാജസ്ഥാന്‍ റോയല്‍സ് ബെംഗളുരുവിനെ കളത്തിലിറങ്ങുന്നത്.

തുടര്‍ച്ചയായ നാല് തോല്‍വിയുമായി ചിന്നസ്വാമിയില്‍ ഇറങ്ങുമ്പോള്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇന്നും കളിക്കില്ല. ദല്‍ഹിക്കെതിരായ മത്സരത്തില്‍ ഇടുപ്പിനേറ്റ പരിക്കാണ് താരത്തിന് വിനയായത്.

അതേസമയം പഞ്ചാബിനെതിരെ വിജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ബെംഗളൂരു ഇറങ്ങുന്നത്. നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവുമായി നാലാം സ്ഥാനത്താണ് ബെംഗളൂരു. എന്നിരുന്നാലും ബെംഗളൂരുവിന് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു.

പിച്ചില്‍ ബൗണ്‍സ് ഉണ്ടാരുമെന്നും വിരാട് ശ്രദ്ധയോടെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകണമെന്നുമാണ് മുന്‍ താരം പറഞ്ഞത്. അല്ലെങ്കില്‍ ബെംഗളൂരു ഹോം ഗ്രൗണ്ടില്‍ മോശം സ്‌കോറില്‍ കുടുങ്ങുമെന്ന് റായിഡു പറഞ്ഞു.

Ambati Rayudu

റായിഡു പറഞ്ഞത്

‘പന്ത് നിര്‍ത്തി അല്പം ബൗണ്‍സ് ചെയ്യുമ്പോള്‍ വിരാട് കോഹ്‌ലി ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോകേണ്ടി വരും. ഫില്‍ സാള്‍ട്ട്, രജത് പടിദാര്‍, ജിതേഷ് ശര്‍മ എന്നിവര്‍ക്ക് വിരാട് കോഹ്‌ലിക്ക് ചുറ്റും കളിക്കേണ്ടിവരും ന്‍. ഒരു ബാറ്റര്‍ അവസാനം വരെ നില്‍ക്കേണ്ടിവരും, അല്ലെങ്കില്‍ ആര്‍.സി.ബി ഹോം ഗ്രൗണ്ടില്‍ മറ്റൊരു മോശം സ്‌കോര്‍ പടുത്തുയര്‍ത്തും. ബാറ്റിങ് എളുപ്പമാകാത്തതിനാല്‍ വിരാടിന് ആ റോള്‍ വഹിക്കേണ്ടിവരും,’ അമ്പാട്ടി റായുഡു പറഞ്ഞു.

അതേസമയം ഫാന്‍ ഫേവറേറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് പുതിയ സീസണില്‍ മോശം ഫോമിലാണ്. എട്ട് മത്സരങ്ങളില്‍ രണ്ട് വിജയം മാത്രമാണ് പിങ്ക് ആര്‍മിക്ക് നേടാന്‍ സാധിച്ചിട്ടുള്ളത്. നിലവില്‍ നാല് പോയിന്റുവും -0.633 നെറ്റ് റണ്‍റേറ്റുമായി രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ്. ബെംഗളൂരുവിനെതിരെയുള്ള മത്സരത്തില്‍ വിജയം നേടി തിരിച്ചുവരാനാണ് ടീം ലക്ഷ്യമിടുന്നത്.

Content Highlight: IPL 2025: Ambati Rayudu Warns RCB Against Rajasthan Royals

We use cookies to give you the best possible experience. Learn more