ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തകര്‍പ്പന്‍ വിജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ലഖ്‌നൗ വഴങ്ങിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നായകന്‍ റിഷബ് പന്തിന്റെ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ 227 റണ്‍സെടുത്തിരുന്നു. എന്നാല്‍ എട്ട് പന്ത് ബാക്കി നില്‍ക്കെ ബെംഗളൂരു വിജയം സ്വന്തമാക്കുകയായിരുന്നു. മാത്രമല്ല പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്താനും ബെംഗളൂരുവിന് സാധിച്ചു.
ഇതോടെ ബെംഗളൂരുവിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര.
‘ആര്‍.സി.ബി ചരിത്രം സൃഷ്ടിച്ചു. മറ്റൊരു ഫ്രാഞ്ചൈസിയും മുമ്പ് ഐ.പി.എല്ലിലെ ഏഴ് എവേ മത്സരങ്ങളില്‍ ഏഴിലും വിജയിച്ചിട്ടില്ല, പക്ഷേ ബെംഗളൂരുവിന് അത് സാധിച്ചു. നിങ്ങളുടെ ആത്മവിശ്വാസം ഉയര്‍ന്നതാണെങ്കില്‍ നിങ്ങള്‍ക്ക് എവറസ്റ്റ് കീഴടക്കാന്‍ കഴിയും.
അവര്‍ സ്വയം ഉയര്‍ന്നുവന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഉയര്‍ന്ന റണ്‍ ചേസ് വിജയകരമായി പൂര്‍ത്തിയാക്കി. ജോഷ് ഹേസല്‍വുഡും ടിം ഡേവിഡും പ്ലേ ഓഫിനായി തിരിച്ചെത്തുമ്പോള്‍ അവര്‍ കിരീടം ഉയര്‍ത്തും. രണ്ട് കളിക്കാരുമില്ലാതെ അവര്‍ ഒരു പ്രധാന മത്സരം വിജയിച്ചു, അവര്‍ക്ക് വിജയത്തില്‍ ആത്മവിശ്വാസമുണ്ട്,’ ആകാശ് ചോപ്ര പറഞ്ഞു.
മത്സരത്തില്‍ ബെംഗളൂരുവിനായി മിന്നും പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയാണ്. 33 പന്തില്‍ ആറ് സിക്‌സും എട്ട് ഫോറും അടക്കം 85 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന് പുറമെ വിരാട് കോഹ്‌ലി 30 പന്തില്‍ 54 റണ്‍സും മായങ്ക് അഗര്‍വാള്‍ 23 പന്തില്‍ പുറത്താവാതെ 41 റണ്‍സുമെടുത്ത് വിജയത്തില്‍ നിര്‍ണായകമായി.
മത്സരത്തില്‍ ലഖ്‌നൗ നായകന്‍ റിഷബ് പന്തിന്റെ തിരിച്ച് വരവിനുകൂടെയാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. 61 പന്തില്‍ 118 റണ്‍സെടുത്തതാണ് താരം താന്‍ കളി മറന്നിട്ടില്ലെന്ന് തെളിയിച്ചത്. എട്ട് സിക്‌സും 11 ഫോറും അടക്കം 193.44 സ്‌ട്രൈക്ക് റേറ്റിലാണ് പന്ത് ബെംഗളൂരുവിനെതിരെ ബാറ്റ് ചെയ്തത്. പന്തിന് പുറമെ മിച്ചല്‍ മാര്‍ഷ് 37 പന്തില്‍ 67 റണ്‍സും നേടി മികവ് പുലര്‍ത്തി.
Content Highlight: IPL 2025: Akash Chopra Hopes Bengaluru Won 2025 IPL Trophy