ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മിന്നും വിജയം സ്വന്തമാക്കിയിരുന്നു. ലഖ്‌നൗവിന്റെ തട്ടകമായ എകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ഹൈദരാബാദ് നേടിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ജയന്റ്സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ 18.2 ഓവറില്‍ 206 റണ്‍സ് എടുത്ത് ഉദയസൂര്യന്‍മാര്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഐ.പി.എല്ലില്‍ നിന്ന് ലഖ്‌നൗ പുറത്താകുകയും ചെയ്തു.
അഭിഷേക് ശര്‍മയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഹൈദരാബാദ് സീസണിലെ നാലാം വിജയം സ്വന്തമാക്കിയത്. അഭിഷേക് ശര്‍മ 20 പന്തില്‍ നിന്ന് ആറ് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 59 റണ്‍സാണ് നേടിയത്. തന്റെ കരിയറിലെ ഒമ്പതാം അര്‍ധ സെഞ്ച്വറിയാണ് അഭിഷേക് ശര്‍മ അടിച്ചെടുത്തത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. 2025 ഐ.പി.എല്ലില്‍ സീസണില്‍ ഏറ്റവും വേഗത്തില്‍ ഫിഫ്റ്റി നേടുന്ന നാലാമത്തെ താരമെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. മാത്രമല്ല ഈ നേട്ടത്തില്‍ അഞ്ചാം സ്ഥാനക്കാരനും അഭിഷേകാണ്.
2025 ഐ.പി.എല്ലില്‍ സീസണില്‍ ഏറ്റവും വേഗത്തില്‍ ഫിഫ്റ്റി നേടുന്ന താരം, എതിരാളി, പന്ത് എന്ന ക്രമത്തില്‍
റൊമാരിയോ ഷെപ്പേഡ് – ചെന്നൈ – 14
വൈഭവ് സൂര്യവംശി – ഗുജറാത്ത് – 17
നിക്കോളാസ് പൂരന്‍ – ഹൈദരാബാദ് – 18
അഭിഷേക് ശര്‍മ – ലഖ്‌നൗ – 18
അഭിഷേക് ശര്‍മ – പഞ്ചാബ് – 19
അഭിഷേകിന് പുറകെ ഹെന്റിക് ക്ലാസന്റെയും ഇഷാന്‍ കിഷന്റെയും കാമിന്ദു മെന്‍ഡിസിന്റെയും ഇന്നിങ്‌സുകളും വിജയത്തില്‍ നിര്‍ണായകമായിരുന്നു. ക്ലാസന്‍ 28 പന്തില്‍ 47 റണ്‍സും നേടി. ഇഷാന്‍ കിഷന്‍ (20 പന്തില്‍ 35), കാമിന്ദു മെന്‍ഡിസ് (21 പന്തില്‍ 32) എന്നിവരും തിളങ്ങി.
സൂപ്പര്‍ ജയന്റ്‌സിനായി ദിഗ്വേഷ് രാഥി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷര്‍ദുല്‍ താക്കൂര്‍, വില്‍ ഒ റൂര്‍ക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content Highlight: IPL 2025: Abhishek Sharma In Record Achievement In IPL 2025