| Sunday, 5th October 2014, 12:22 pm

ഐഫോണ്‍ 6ഉം 6പ്ലസും ഇന്ത്യയിലെത്തുന്നത് ഒക്ടോബര്‍ 17ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ആപ്പിളിന്റെ ഐഫോണ്‍ 6ഉം ഐഫോണ്‍ 6 പ്ലസും ഒക്ടോബര്‍ 17ന് ഇന്ത്യയിലെത്തും. ആപ്പിളിന്റെ ഇന്ത്യയിലെ വെബ്‌സൈറ്റിലാണ് ഡേറ്റ് സംബന്ധിച്ച വിവരം നല്‍കിയിരിക്കുന്നത്.

അടുത്തയാഴ്ചയോടെ ആപ്പിളിന്റെ അംഗീകൃത വിതരണക്കാര്‍ മുന്‍കൂര്‍ ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ തുടങ്ങും. ഫോണിന്റെ ഇന്ത്യയിലെ വില സംബന്ധിച്ച വിശദാംശങ്ങള്‍ അംഗീകൃത ഡീലര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്.

ഐഫോണ്‍ 6ന്റെ 4.7 ഇഞ്ച് 64ജിബിക്ക് 62,500 രൂപയും 128ജിബിക്ക് 71,500 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 6 പ്ലസിന് 5.5 ഇഞ്ചിന്റെ 64ജിബിക്ക് 71,500 രൂപയും 128ജിബിക്ക് 80,500 രൂപയുമാണ് വില. എന്നാല്‍ ഡീലര്‍മാല്‍ നല്‍കി വിലവിവരം ആപ്പിള്‍ ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

സെപ്റ്റംബര്‍ 9നാണ് ആപ്പിള്‍ ഐഫോണ്‍ 6ഉം ഐഫോണ്‍ 6 പ്ലസും പുറത്തിറക്കിയത്. 24 മണിക്കൂറിനുള്ളില്‍ ഈ ഫോണിന് ലഭിച്ചത് 4 മില്യണ്‍ ഓര്‍ഡറുകളായിരുന്നു. പുറത്തിറക്കിയ ആദ്യ ആഴ്ച 10മില്യണ്‍ ഫോണുകള്‍ വിറ്റു.

Latest Stories

We use cookies to give you the best possible experience. Learn more