ചെന്നൈ: കഴിഞ്ഞ ഡിസംബര്‍31 വരെയുള്ള മൂന്നാംപാദ കണക്കെടുപ്പില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (ഐ.ഒ.ബി) ക്ക് 1,562.47 കോടി രൂപയുടെ അധിക വളര്‍ച്ച രേഖപെടുത്തി. കോര്‍പ്പറേറ്റ് മേഖലയിലേയും ചില്ലറ ബാങ്കിങ് രംഗത്തേയും ചുവടുവെപ്പാണ് ഐ.ഒ.ബി യുടെ വളര്‍ച്ചക്ക് പ്രധാന കാരണമായി ചൂണ്ടികാണിക്കപെടുന്നത്.
ഒക്ടോബര്‍1 മുതല്‍ ഡിസംബര്‍31 വരെയുള്ള മൂന്നുമാസത്തിനിടെ 5,015.33 കോടി രൂപയുടെ വരുമാനമാണ് രേഖപെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 3,452.86 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പരിഷ്‌കരിച്ച അക്കൗണ്ടുകളും നിക്ഷേപരംഗത്തെ മൂല്ല്യതകര്‍ച്ചയുമായ വ്യവസ്ഥകളും കാരണം നികുതിയും ചിലവുകളും കഴിഞ്ഞുള്ള ലാഭം 231.65 കോടിയില്‍ നിന്നും 108.27 കോടി രൂപയായി കുറഞ്ഞു.
ഐ.ഒ.ബി യുടെ മാനേജിങ് ഡയറക്ടര്‍ എം.നരേന്ദ്ര വാര്‍ത്താസമ്മേളനത്തിലറിയിച്ചതാണിത്. പലിശയുടെ കാര്യത്തില്‍ 75 കോടി രൂപയുടെ അപചയവും ഉണ്ടായി. വ്യാപാര വളര്‍ച്ചയുടെ കാര്യത്തില്‍ ഐ.ഒ.ബി മുന്‍പന്തിയിലാണെന്നും നരേന്ദ്ര അഭിപ്രായപെട്ടു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സാമ്പത്തിക വളര്‍ച്ച 2,25,191 കോടിയില്‍ നിന്നും 33% ഉയര്‍ന്ന് 2,99.555 കോടിയായി ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു.
നിക്ഷേപങ്ങളുടെ നിരക്ക് 34% ഉയര്‍ന്നു 1,67,006 കോടി രൂപയായി മാറി. കഴിഞ്ഞവര്‍ഷം ഇത് 1,25,062 കോടി രൂപയായിരുന്നു. മൊത്തം 32.4% ഉയര്‍ന്ന് 1,00,129 കോടിയില്‍ നിന്നും 1,32,549 കോടിയായി വര്‍ദ്ധിച്ചു.
മിതമായ വളര്‍ച്ച സി.എ, എസ്.എ (കറന്റ് എക്കൗണ്ട്, സേവിങ്‌സ് എക്കൗണ്ട്) പ്രകാരം 13% ആയി വര്‍ദ്ധിച്ചുകൊണ്ട് 4.82% ത്തില്‍ നിന്നും 26.155 ആയി മാറി. ഇതു പെട്ടന്നുണ്ടായ സാമ്പത്തിക പുരോഗതിമൂലമാണെന്നും എം.നരേന്ദ്ര കൂട്ടിചേര്‍ത്തു. പുതുതായി തുടങ്ങിയ ശാഖകളും സി.എ.എസ്.എ യിലെ പുരോഗതിക്ക് ആക്കം കൂട്ടി.
ഐ.ഒ.ബി യുടെ മൂലധനത്തിന്റെ കാര്യക്ഷമത ബാസല്‍-I പ്രകാരം 10.89% ഉം ബാസല്‍-II പ്രകാരം 11.84% ആയി മാറി.
Malayalam News