| Friday, 15th November 2019, 7:46 pm

ഐ.എന്‍.എക്‌സ് മീഡിയ കേസ്: 'ചിദംബരം കുറ്റകൃത്യത്തില്‍ പ്രധാന പങ്കാളി'; ജാമ്യാപേക്ഷ തള്ളി ദല്‍ഹി ഹൈകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയകേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി. ചിദംബരത്തിന്റേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറകട്രേറ്റിന്റേയും വാദം കേട്ട ശേഷമാണ് ജാമ്യാപേക്ഷ തള്ളിയത്. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും കുറ്റകൃത്യത്തില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചുവെന്നും ദല്‍ഹി കോടതി വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതേ കേസില്‍ നേരത്തെ ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്യുകയും അതില്‍ ഒക്ടോബര്‍ 22 ന് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
2007ല്‍ പി.ചിദംബരം ധനമന്ത്രിയായിരിക്കേ ഐ.എന്‍.എക്സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.

ആഗസ്റ്റ് 21 നാണ് അദ്ദേഹത്തെ സി.ബി.ഐ അറസ്റ്റു ചെയ്യുന്നത്. സെപ്റ്റംബര്‍ 5 മുതല്‍ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു.

ചിദംബരത്തിന് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി വ്യക്തമാക്കി. ചിദംബരം 85 ദിവസമായി കസ്റ്റഡിയിലും ജയിലിലുമായി തുടരുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more