| Friday, 13th January 2012, 3:33 pm

ഇന്റര്‍നെറ്റിലെ അമിത ഉപയോഗം മദ്യത്തിന് അടിമപ്പെടുന്നതിന് തുല്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്റര്‍നെറ്റിലെ അമിത ഉപയോഗം മദ്യത്തിന് അടിമപ്പെടുന്നതിന് തുല്യമാണെന്ന് പുതിയ പഠനം.  ചൈനയില്‍ നടത്തിയ പഠനത്തിലാണ് യുവാക്കളിലെ ഇന്റര്‍നെറ്റ് ഉപയോഗം മദ്യത്തിന് അടിമപ്പെടുന്നതിന് തുല്യമാണെന്ന്  വ്യക്തമാകുന്നത്.

ഇന്നത്തെ തലമുറ അവരുടെ സമയം മുഴുവന്‍ ചിലവഴിക്കാന്‍ താത്പര്യപ്പെടുന്നത് കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റിലും ഓണ്‍ ലൈനിലുമാണ്. എന്നാല്‍ ഇത് അവരെ ശാരീരികമായും മാനസികമായും തന്നെ തളര്‍ത്തുമെന്നാണ് പഠനത്തില്‍ പറയുന്നത്.

മദ്യപാനിയായ ഒരാളുടെ തലച്ചോറില്‍ എന്തെല്ലാം പ്രശ്‌നങ്ങളുണ്ടാകുമോ അത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളും ഇന്റര്‍നെറ്റിലും ഓണ്‍ലൈനിലും അമിതമായി ചിലവഴിക്കുന്നവരിലും ഉണ്ടാകുമെന്നാണ് പഠനം തെളിയിക്കുന്നത്.

സ്‌ക്രീനില്‍ അധികസമയം കണ്ണുനട്ടിരിക്കുന്നതും കീബോര്‍ഡില്‍ അധികസമയം ടൈപ് ചെയ്യുന്നത് പോലും തലച്ചോറിനും ഞരമ്പുകള്‍ക്കും ദോഷമാണ്. എന്നാല്‍ ഈ നൂറ്റാണ്ടില്‍ ഇന്റര്‍നെറ്റിലും ഓണ്‍ലൈനിലും സമയം ചെലവഴിക്കാതെ ജീവിക്കാന്‍ കഴിയില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യവുമാണ്.

We use cookies to give you the best possible experience. Learn more